വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തി കവര്‍ച്ച നടത്തി രക്ഷപെടുന്ന രണ്ടംഗ സംഘം പിടിയില്‍

ബൈക്കിലെത്തി ആലപ്പുഴ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്നു ആനന്ദ് എന്നയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരിച്ചില്‍ നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു

Update: 2019-03-18 06:16 GMT

കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തി കവര്‍ച്ച നടത്തി രക്ഷപെടുന്ന രണ്ടംഗ സംഘം പിടിയില്‍.പുതുശേരി പണിക്കശ്ശേരി വിട്ടില്‍ വിഷ്ണു(19),എളങ്കുന്നപ്പുഴ നികത്തല്‍ വീട്ടില്‍ സനല്‍(19) എന്നിവയൊണ് കൊച്ചി സിറ്റി പോലീസിന്റെ കിംഗ് കോബ്ര പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.എറണാകുളം ചിറ്റൂര്‍ റോഡില്‍ വെച്ച് എറണാകുളം സെന്‍ട്രല്‍ എസ് ഐ വി എസ് നവാസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികുടിയത്.ബൈക്കിലെത്തി ആലപ്പുഴ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്നു ആനന്ദ് എന്നയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരിച്ചില്‍ നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു.രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങുന്ന സംഘം ആരെയെങ്കിലും കാണുമ്പോള്‍ വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിര്‍ത്തി കാര്യം തിരക്കുന്ന സമയത്ത് ബൈക്കിന്റെ പിന്നിലിരിക്കുന്ന ആള്‍ കവര്‍ച്ച നടത്തിയതിനു ശേഷം ബൈക്കില്‍ രക്ഷപെടുന്ന രീതിയാണ് ഇവരുടേതെന്ന് പോലിസ് പറഞ്ഞു.

Tags: