വനിതാ സംവിധായകര്‍ക്ക് കെഎസ്എഫ്ഡിസി ധനസഹായത്തോടെ സിനിമ നിര്‍മാണം:ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

നവംബര്‍ നാലിനു കേസ് വീണ്ടും പരിഗണിക്കും. ധനസഹായം ആവശ്യപ്പെട്ടു കെഎസ്എഫ്ഡിസിയുടെ അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാ മുകുന്ദന്‍, ജി ഗീത, ആന്‍ കുര്യന്‍, അനു ചന്ദ്ര എന്നിവനല്‍കിയ ഹരജിയിലാണ് നടപടി സ്റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍, കെഎസ്എഫ്ഡിസി, താരാ രാമാനുജന്‍, മിനി ജി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്

Update: 2019-10-31 04:26 GMT

കൊച്ചി: സംസ്ഥാന ചലചിത്ര വികസന കോര്‍പറേഷന്റെ(കെഎസ്എഫ്ഡിസി) ധനസഹായത്തോടെ വനിതാ സംവിധായകര്‍ക്ക് സിനിമാ നിര്‍മിക്കാനുള്ള പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത നടപടി ഹൈക്കോടത് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. നവംബര്‍ നാലിനു കേസ് വീണ്ടും പരിഗണിക്കും. ധനസഹായം ആവശ്യപ്പെട്ടു കെഎസ്എഫ്ഡിസിയുടെ അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാ മുകുന്ദന്‍, ജി ഗീത, ആന്‍ കുര്യന്‍, അനു ചന്ദ്ര എന്നിവരാണ് അഭിഭാഷകരായ കെ എസ് മധുസൂദനന്‍, എം എം വിനോദ്കുമാര്‍, കെ എസ് മിസവര്‍ എന്നിവര്‍ മുഖേന നല്‍കിയ ഹരജിയിലാണ് നടപടി സ്റ്റേ ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍, കെഎസ്എഫ്ഡിസി, താരാ രാമാനുജന്‍, മിനി ജി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. കെഎസ്എഫ്ഡിസി വഴി രണ്ടു സംവിധായകര്‍ക്ക് ഒന്നരകോടി രൂപ ഫണ്ട് അനുവദിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ ആഗസ്തില്‍ നടന്ന അഭിമുഖത്തിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത നടപടിയാണ് ഹരജിയില്‍ ചോദ്യം ചെയ്തത്. നിലവില്‍ രണ്ടു പേരെ തിഞ്ഞടുത്തിരിക്കുന്ന രീതി നിയമവിരുദ്ധമാണൈന്നു ഹരജിയില്‍ പറയുന്നു. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേര്‍ തിരക്കഥാകൃത്തുകളാണ്. ഇവരെ സംവിധായകരെന്ന പേരില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Tags:    

Similar News