സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ഇന്ന് മുതല്‍

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യം കിറ്റുകള്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

Update: 2020-04-09 01:53 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍വഴി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യം കിറ്റുകള്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എഎവൈ വിഭാഗത്തിലുള്ളവര്‍ക്കുള്ള 5.95 ലക്ഷം കിറ്റുകളാണ് ആദ്യ നല്‍കുന്നത്. അതിനുശേഷം മുന്‍ഗണാ ക്രമത്തില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റുകള്‍ നല്‍കും.

സപ്ലൈക്കോയാണ് കിറ്റുകള്‍ തയ്യാറാക്കി റേഷന്‍കടകളിലെത്തിക്കുന്നത്. ചില സ്ഥലങ്ങളില്‍ കിറ്റുകളില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യമുണ്ട്. അടിയന്തരമായി സാധനങ്ങളെത്തിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും മുടക്കം കൂടാതെ കിറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചിട്ടുണ്ട്. സൗജന്യറേഷന്‍ പ്രഖ്യാപനത്തിനൊപ്പം സൗജന്യകിറ്റും വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.  

Tags:    

Similar News