പ്രളയം: പാഠപുസ്തകങ്ങള്‍ 19 മുതല്‍ വിതരണം ചെയ്യും

നോട്ടുപുസ്തകം, സ്‌കൂള്‍ബാഗ്, കുട, പേന, പെന്‍സില്‍, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയാണ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടി കെ പി അനില്‍ കുമാര്‍ അറിയിച്ചു.

Update: 2019-08-16 13:46 GMT

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഈ മാസം 19 മുതല്‍ പുസ്തകങ്ങള്‍ വിതരണം നടത്തും.

പാഠപുസ്തകങ്ങള്‍ക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നോട്ടുപുസ്തകം, സ്‌കൂള്‍ബാഗ്, കുട, പേന, പെന്‍സില്‍, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയാണ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടി കെ പി അനില്‍ കുമാര്‍ അറിയിച്ചു.

Tags:    

Similar News