ധ്രുവീകരണ രാഷ്ട്രീയത്തെ തുറന്നുകാട്ടി എറണാകുളത്ത് കളംനിറഞ്ഞ് എസ് ഡി പി ഐ സ്ഥാനാര്‍ഥികള്‍

വി.എം ഫൈസല്‍ (കളമശ്ശേരി),വി എ റഷീദ് (ആലുവ),കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കുന്നത്ത്‌നാട്),അജ്മല്‍ കെ മുജീബ് (പെരുമ്പാവൂര്‍),ടി എം മുസ( കോതമംഗലം)എന്നിവരെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Update: 2021-03-18 04:06 GMT

കൊച്ചി: സംസ്ഥാനത്തെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കരുത്ത് തെളിയിക്കുമെന്ന് എസ്.ഡി.പി.ഐ.നിയമസഭ തിരഞ്ഞെടുപ്പില്‍ എറണകുളം ജില്ലയിലെ അഞ്ചു നിയസമഭാ മണ്ഡലങ്ങളിലും എസ്ഡിപി ഐ സ്ഥാനാര്‍ഥികള്‍ പ്രചരണ രംഗത്ത് മുന്നേറ്റം തുടരുകയാണ്.വി.എം ഫൈസല്‍ (കളമശ്ശേരി)വി എ റഷീദ് (ആലുവ),കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കുന്നത്ത്‌നാട്),അജ്മല്‍ കെ മുജീബ് (പെരുമ്പാവൂര്‍),ടി എംമുസ(കോതമംഗലം)എന്നിവരെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.പ്രചരണ രംഗത്ത് ഇതിനോടകം തന്നെ മികച്ച മുന്നേറ്റമാണ് എസ്ഡിപി ഐ സ്ഥാനാര്‍ഥികള്‍ നടത്തിയിരിക്കുന്നത്.

വി എം ഫൈസല്‍ (കളമശേരി)

സ്‌കൂള്‍ ജീവിതത്തില്‍ കെഎസ് യുവി ലുടെ ആരാഭിച്ചു. രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അതിനുശേഷം കുറച്ച് നാള്‍ ജീവിതമാര്‍ഗം തേടി പ്രവാസിയായി.(2000മുതല്‍ 2011 വരെ) തിരിച്ചു നാട്ടില്‍ എത്തി.ഈ കാലയളവില്‍ ക്രസന്റ് കള്‍ച്ചറല്‍ ഫോറം ദുബായ് ചാറ്റര്‍ സെക്രട്ടറി ആയിരുന്നു. നാട്ടില്‍ വന്നു ജോലിയോടൊപ്പം പൊതുപ്രവര്‍ത്തനത്തില്‍ പങ്കാളിയായി പറവൂര്‍ നിയോജക മണ്ഡലം പൊതു വിഷയങ്ങളിലും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറ സാനിദ്ധ്യമായി. എസ്ഡിപി ഐ രൂപീകരണ കാലം മുതല്‍ തന്നെ പാര്‍ട്ടി കൊപ്പം സഞ്ചരിച്ചു.കഴിഞ്ഞ 11 വര്‍ഷമായി പല മേഖലകളില്‍ രക്തദാന ക്യാപുകള്‍ സംഘടിപ്പിക്കുന്നു. ഇപ്പോള്‍ എസ്ഡിപി ഐ യുടെ ജില്ലാ ജനറല്‍ സെക്രട്ടറിയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. 2016ലെ നിയമ സഭ അതിരഞ്ഞെടുപ്പില്‍ പറവൂര്‍ നിയോചക മണ്ഡലത്തില്‍ നിന്നും ജനവിധി തേടി.

2020 ലെ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മന്നം ബ്ലോക്കില്‍ നിന്നും മത്സരിച്ചു. 2018 ലെ മഹാ പ്രളയത്തില്‍ ആപര്‍ജി ടീം ജില്ലാ ക്യാപ്റ്റിന്‍ ആയിരുന്നു.ജില്ലക്ക് പുറത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ എത്തിച്ചു ജില്ലയില്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം വഹിച്ചു.ശേഷം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും നേതൃം വഹിച്ചു.കടലാക്രമണം മൂലം ദുരിതടത്തില്‍ ആയ ചെല്ലാനം ഭാഗത്തു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാക്കുകള്‍ സംഘടിപ്പിച്ചു കടല്‍ ഭിത്തി കിട്ടുന്നതിന് നേതൃത്തം നല്‍കി.കൊവിഡ് കാലത്തു പട്ടിണിയില്‍ ആയ കൊച്ചിക്കു ഭക്ഷണ കിറ്റ് എത്തിക്കുന്ന കൊച്ചിക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചു.

പറവൂര്‍ ആനച്ചാല്‍ ഭാഗത്തെ മാലിന്യ പ്രശ്‌നത്തിനി ശാശ്വത പരിഹാരം കാണുന്നതിന് ജനകീയ സമരം നയിച്ചു.ദേശീയ പാതക്ക് വേണ്ടി രണ്ടാമതും കുടിയൊഴുപ്പിക്കലിനെതിരെ നടന്ന സമരങ്ങള്‍ നയിച്ച ദേശീയ പാത സംരക്ഷണ സമിതിയിലെ സ്ഥിര അംഗം ആയി.വഴിക്കുലങ്കാര,വെടിമര,വാണിയക്കാട്,കളമശ്ശേരി,ആലുവാ ഭാഗങ്ങളില്‍ നിരവധി തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്തം നല്‍കി.സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തന്റെ ജില്ലാ സമിതി സ്ഥിരംഗമായി പ്രവര്‍ത്തിക്കുന്നു.പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി കണ്‍വീനര്‍,പെരിയാര്‍ സംരക്ഷണ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.ജില്ലയില്‍ നടന്ന ജാതി മതില്‍ സമരം,മാഞ്ഞാലി സഞ്ചാര സ്വാതന്ത്ര്യ സമരം,പുതുവൈപ്പിലെ എല്‍പിജി സമരം,കെഎസ്ഇബി ശാന്തി വനം നശിപ്പിക്കുന്നതിനെതിരെ ശാന്തിവനം സംരക്ഷണ സമിതി നയിച്ച വ്യത്യസ്ത സമരങ്ങള്‍ എന്നിവയില്‍ മുന്‍നിരയില്‍ ഇണ്ടായിരുന്നു.

വൈപ്പിന്‍ മേഖലയിലെ മല്‍സ്യത്തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി നടന്ന ജനകീയ സമരത്തിനു പങ്കാളിത്തം വഹിച്ചു.എന്‍ആര്‍സി-സിഎഎ വിരുദ്ധ സമരം, നോര്‍ത്ത് പറവൂരില്‍ മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച എന്‍ആര്‍സി,സിഎഎ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.പറവൂര്‍ വടക്കെക്കരയില്‍ നടന്ന സംഘ് പരിവാര്‍ അക്രമത്തിനെതിരെ നടന്ന ജനകീയ മാര്‍ച്ചിന്റെ മുന്‍നിര സംഘാടകന്‍ ആയിരുന്നു.

2015ല്‍ വെളിയത്തുനാട് ഭാഗത്തെ നെല്‍വയല്‍ നികത്തി പാര്‍ക്ക് നിര്‍മ്മിക്കാനുള്ള കിന്‍ഫ്ര ക്കെതിരെ ജനകീയ സമരം നയിച്ചു.ജില്ലയില്‍ മടക്കുന്ന മദ്യ വിരുദ്ധ സമിതികളില്‍ നിറ സാന്നിധ്യമായി സമര രംഗത്തുണ്ട്.എസ്ഡിപി ഐ രൂപീകരിച്ച കാലം മുതല്‍ തന്നെ കേഡര്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു.

കേരളത്തിലെ തന്നെ ആദ്യത്തെ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ ആയിരുന്നു.പിന്നീട് പറവൂര്‍ മണ്ഡലം പ്രസിഡന്റ് ,ജില്ലാ ജനറല്‍ സെക്രട്ടറി തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.ജില്ലയില്‍ കുടിവെളളം വിതരണം ചെയ്യുന്ന

Drinking water Operateres Welfare Association (DOWA) ജില്ലാ പ്രസിഡന്റ്,താണിപ്പാടം റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ മേഖലയയില്‍ കൂടി പ്രവര്‍ത്തിക്കുന്നു.മൗലാനാ അബ്ദുല്‍ കലാം ആസാദ് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍,Alfitra നോര്‍ത്ത് പറവൂര്‍ preschool മാനേജര്‍ ആയും നിലവില്‍ പ്രവര്‍ത്തിക്കുന്നു.

വി എ റഷീദ് (ആലുവ)

സ്‌കൂള്‍ ജീവിതത്തില്‍ എം എസ് എഫിലുടെ രാഷട്രീയ ജീവിതം ആരാഭിച്ചു. രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അതിനുശേഷം കുറച്ച് നാള്‍ ജീവിതമാര്‍ഗം തേടി പ്രവാസിയായി.2004 തിരിച്ചു നാട്ടില്‍ എത്തി . നാട്ടില്‍ വന്നു ജോലിയോടൊപ്പം പൊതുപ്രവര്‍ത്തനത്തില്‍ പങ്കാളിയായി ആലുവ നിയോജക മണ്ഡലം പൊതു വിഷയങ്ങളിലും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറ സാനിദ്ധ്യമായി. കഴിഞ്ഞ 11 വര്‍ഷമായി പല മേഖലകളില്‍ രക്തദാന ക്യാപുകള്‍ സംഘടിപ്പിക്കുന്നു.

ഇപ്പോള്‍ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിന് നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു. കൂടാതെ 2015 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എടത്തല ജില്ല ഡിവിഷനില്‍ നിന്നും മല്‍സരിച്ചിട്ടുണ്ട്.കീഴ്മാട് പഞ്ചായത്തിലെ അതിലെ പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തി കയ്യേറി അവിടെ വഴിയോര കച്ചവടം ചെയ്തിരുന്ന ആളുകളോട് ഒഴിപ്പിച്ച നടപടിയില്‍ ഇടപെടുകയും അതിന് ശാശ്വതപരിഹാരം കാണുകയും ചെയ്തു.കീഴ്മാട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് വലിയൊരു റിയല്‍ എസ്റ്റേറ്റ് കമ്പനി ഇനി പൊതു ജല ജലസേചനത്തിന് തോട് കൈയേറിയത് ഇതില്‍ ഫലമായി അടുത്തു താമസിക്കുന്ന ഹുസൈന്റെ കുടുംബത്തിലേക്ക് വെള്ളം കയറി വെള്ളം കയറുകയും അവരുടെ ജീവനു ഭീഷണി ആവുകയും ചെയ്ത സന്ദര്‍ഭത്തില്‍ അന്യായമായി കെട്ടിയ തടയണ പൊളിച്ചുനീക്കി അവരുടെ ദുരവസ്ഥയ്ക്ക് ഒരു അറുതി വരുത്തുകയും ചെയ്തു.

കീഴ്മാട് പഞ്ചായത്തിലെ വര്‍ഷങ്ങളായി താറുമാറായി സര്‍ക്കുലര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധ പരിപാടികള്‍ നടത്താന്‍ നേതൃത്വം നല്‍കികീഴ്മാട് പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡ് ജനവാസ മേഖലയിലെ ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്ന കാര്‍ബണ്‍ കമ്പനിക്കെതിരെ പ്രതിഷേധത്തിനു നേതൃത്വംനല്‍കി.ആലുവ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കുന്നതില്‍ സജീവമായി ഇടപെട്ടു.വിവാദമായ ആലുവയിലെ പോലിസ് മര്‍ദ്ദന കേസില്‍ ഇടപെട്ടു.ചൂര്‍ണികര പഞ്ചായത്തിന്റെ തോട് കായേറ്റത്തിനെതിരെ രംഗത്ത് വന്ന് പഞ്ചായത്തു് തോട് സംരക്ഷിച്ചു. ബലഷയമുള്ള ബില്‍ഡിങ്ങില്‍ ടവര്‍ സ്ഥാപിക്കുന്നതിനു എതിരെ നിയമ പോരാട്ടം തുടരുന്നു.

എടത്തല പഞ്ചായത്തില്‍ മെഡിക്കല്‍ കോളേജ് റോഡിന്റെ ശോചനിയാവസ്ഥക്കെതിരെ സമരം ചെയ്തു. പൊതുസ്ഥലം കൈയ്യേറി പാലം നിര്‍മിച്ചതിനെതിരെ സമരം ചെയ്തു അത് നീക്കം ചെയ്യിച്ചു.ചെങ്ങമനാട്പഞ്ചായത്ത്, ശ്രീമുലനഗരംപഞ്ചായത്ത് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. റോഡുമായി ബന്ധപ്പെട്ടു സമരങ്ങള്‍ നടത്തിയിട്ടുണ്ട്.ആലുവയിലെ ജില്ലാ ആശുപത്രിയില്‍ അനാസ്ഥയ്‌ക്കെതിരെ നിരന്തരമായി ശബ്ദമുയര്‍ത്തുന്നു. 2018 ലെ പ്രളയത്തില്‍ ജില്ലാ കേന്ദ്രീകരിച്ച് വോളണ്ടിയര്‍ സേനക്ക്് നേതൃത്വം നല്‍കി.കൊവിഡ് മഹാമാരി സമയത്തും നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, 'മനസ് ചാരിറ്റബിള്‍ ഓര്‍ഗണേശന്‍ വൈസ് പ്രസിഡണ്ടായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നു.

അജ്മല്‍ കെ മുജീബ്(പെരുമ്പാവൂര്‍)

പതിറ്റാണ്ടിലേറെയായി എറണാകുളം ജില്ലയിലെയും പെരുമ്പാവൂരിലെയും രാഷ്ട്രീയസാമൂഹികസാമുദായിക കര്‍മ്മ മണ്ഡലങ്ങളിലെ നിറ സാനിധ്യമായി നിലകൊള്ളുന്നു.നൂറുകണക്കിന് വിദ്യാഭ്യാസ- സാമൂഹ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി വരുന്നു.2004 ല്‍ മികച്ച പൊതു പ്രവര്‍ത്തകനുള്ള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡും 2008ല്‍ നെഹ്‌റു യുവകേന്ദ്രയുടെ അവാര്‍ഡും അര്‍ഹതക്കുള്ള അംഗീകാരമായി അജ്മലിനെ തേടി എത്തിയിട്ടുണ്ട്.എസ്.ഡി.പി.ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റെന്ന തിരക്കുകള്‍ക്കിടയിലും,നിലവില്‍ പെരുമ്പാവൂരില്‍ സ്ഥിതി ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ എന്‍-റിച്ച് ഫൗണ്ടേഷന്‍ ഡയറക്ടറായും കാലടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ജസ്റ്റിസ് സെന്റര്‍ പ്രസിഡന്റായും കര്‍മ്മ മേഖലയില്‍ സജീവമാണു അജ്മല്‍.1995 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന അജ്മല്‍ രൂപീകരണ കാലം മുതല്‍ എസ്ഡിപിഐയുടെ ബ്രാഞ്ച് തലം മുതല്‍ സജീവമായിരുന്നു.എസ് ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ കമ്മിറ്റി അംഗം എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.നിലവില്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റാണ്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി.മേനോനൊടൊപ്പം NCHRO യില്‍ പ്രവര്‍ത്തിച്ചു. സ്വയം സഹായ സംഘം കൂട്ടായ്മയായ പ്രത്യാശ അയല്‍പക്ക സൗഹൃദ കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റാണ്.കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയംഗമാണ്.പെരുമ്പാവൂരില്‍ രൂപീകരിച്ച കര്‍ഷക ഐക്യദാര്‍ഢ്യ സമിതി, പെരുമ്പാവൂര്‍ കലാ സാംസ്‌കാരിക സമിതി എന്നിവയുടെ ചെയര്‍മാനായും അജ്മല്‍ പ്രവര്‍ത്തിച്ചു.കൂടാതെ വിവിധ സമര പോരാട്ടങ്ങളിലും അജ്മല്‍ പങ്കാളിയായി.മുടിക്കല്‍ മുച്ചേത്ത് ഷെഫീഖിന്റെ ഭാര്യ സുമിതയുടെ മരണവുമായി ബന്ധപ്പെട്ട സമരം,പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ആദ്യഘട്ടം മുതലുള്ള ഇടപെടലുകള്‍,

,അബ്ദുല്‍ നാസര്‍ മഅദനിയുടെ വിമോചനവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ നടത്തിയ പ്രഥമ സമരത്തിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ദലിത് മുസ്ലിം വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനുമായി അദ്ദേഹം നിരന്തരം ഇടപെട്ട് വരുന്നു.ഭൂരഹിതരുടെ പ്രശ്‌നങ്ങളിലും, ഭവന രഹിതര്‍ക്ക് ഇരുപത്തേഴ് വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നേടികൊടുക്കുന്നതിലുമെല്ലാം അജ്മല്‍ കെ മുജീബ് പ്രവര്‍ത്തിച്ചു. അജ്മലിന്റെ നേതൃത്വത്തില്‍ പെരിയാര്‍ തീരങ്ങളില്‍ പുഴ സംരക്ഷണത്തിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ മുള തൈകള്‍ വച്ച് പിടിപ്പിച്ചത് ഏറെ ശ്രദ്ധേയമായ ഇടപെടല്‍ ആയിരുന്നു.

ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതാന്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലയില്‍ മഴ യാത്ര സംഘടിപ്പിച്ചു.നിരവധി രക്തദാന ക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു.കോവിഡ് മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ ആര്‍ആര്‍ടി സന്നദ്ധ ടീം അംഗമാണ്.കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രീ മാരിറ്റല്‍ ക്യാമ്പുകള്‍ നടത്തിവരുന്നു.വിദ്യാഭ്യാസ ബോധ വത്കരണത്തിന്റെ ഭാഗമായി നൂറോളം വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിച്ചു.ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.ജില്ലയില്‍ നടന്ന വിവിധ പൗരത്വ പ്രക്ഷോഭ സമരങ്ങളില്‍ സജീവമായി നേതൃത്വം വഹിക്കുന്നു.

മൂസ ടി എം( കോതമംഗലം)

പല്ലാരിമംഗലത്തെ സാധാരണ കര്‍ഷക കുടുംബമായ തടത്തികുന്നേല്‍ മുഹമ്മദിന്റെയും, മീരയുടെയും മകനായി ജനനം പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം കാര്‍ഷിക വൃത്തി ഉപജീവനമായി തിരഞ്ഞെടുത്തു. ഇപ്പോഴും ഒരു കര്‍ഷകനായി ജീവിക്കുന്നു. പല്ലാരിമംഗലംപഞ്ചായത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള പ്രയ്തനം തുടരുന്നു.പല്ലാരിമംഗലം കാര്‍ഷിക വികസന സമിതി അംഗം, പല്ലാരിമംഗലം പാടശേഖര സമിതി സെക്രട്ടറി, മൈത്രി വെജിറ്റബിള്‍ ക്ലസ്റ്ററിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.2018ല്‍ കോതമംഗലം ബ്ലോക്കിലും പല്ലാരിമംഗലം പഞ്ചായത്തിലും ഏറ്റവും മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തു.രണ്ടു പതിറ്റാണ്ടിലേറിയായി പൊതു പ്രവര്‍ത്തന രംഗത്ത് സജീവ സാനിധ്യമാണ്. എന്‍ഡിഎഫിലുടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന മൂസ ഡിവിഷന്‍ കമ്മിറ്റിയംഗം ,ജില്ലാ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി,പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ എസ്ഡിപി ഐ കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റും, ജില്ലാ കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചു വരുന്നു.

കൃഷ്ണന്‍ എരഞ്ഞിക്കല്‍(കുന്നത്ത് നാട്)

ദലിത് സമൂഹത്തിന്റെ നവോദ്ധാനത്തിന് വേണ്ടി ഇന്ത്യയില്‍ രൂപം കൊണ്ട് ദലിത് പാന്തര്‍ പ്രസ്ഥാനത്തിലെ കേരള ദലിത് പാന്തറിലൂടെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ രംഗത്തു വരികയും ദലിത് ആക്ടിവിസ്റ്റ് ആയി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും ദലിത്എഴുത്ത് കാരനുമായി അറിയപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് കൃഷ്ണന്‍ എരഞ്ഞിക്കല്‍.തേജസ് ദിനപത്രത്തില്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍, വാര്‍ത്തകള്‍, എഴുത്തുകള്‍ എന്നിവയില്‍ സജീവമാണ് കൃഷ്ണന്‍ എരഞ്ഞിക്കല്‍.പൊതുരംഗത്ത് സജീവമായിരുന്നു കൃഷ്ണന്‍ എരഞ്ഞിക്കല്‍ പിന്നീട് എസ് ഡി പി ഐയിലേക്ക് കടന്ന് വരികയും പാര്‍ട്ടിയില്‍ ,മലപ്പുറംജില്ലാ സെക്രട്ടറി,സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചു.

വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ട് പ്രാവശ്യവും 'ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലും മല്‍സരിച്ചു.പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍, ഗെയില്‍ സമരം, ഭൂസമരം തുടങ്ങി എസ് ഡി പി ഐ നയിച്ച സിഎ എക്കെതിരെയുള്ള സമരം ങ്ങളിലും സജീവമായിരുന്നു.പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ളസന്നദ്ധ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൂട്ടായ്മയുടെ കണ്‍വീനര്‍,പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെനേതൃത്വത്തിലും കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കല്‍ തുടങ്ങിയ സേവന രംഗത്ത് സജീവമായിരംഗത്തുണ്ടായിരുന്നു. കമ്പനികള്‍ പുറം തള്ളുന്ന മലിനജലം കടമ്പ്രയാറില്‍ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നത് സംമ്പന്ധിച്ച് വിവരവകാശ വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ നടപ്പടികള്‍ക്ക് തയ്യാറെടുത്തു കൊണ്ടിരിക്കയുമാണ് ' പാരിസ്ഥിതിക,സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളില്‍ സജീവവും വ്യക്തമായ വികസന ബദല്‍ കാഴ്ച്ചപ്പാടുകളുമായി മുന്നോട്ടു പോകുന്നു

തിരഞ്ഞെടുപ്പ് ഗോദയിലെ മുന്‍ഗണനകള്‍ മാറിമറിഞ്ഞിരിക്കുകയാണെന്ന് എസ് ഡി പി ഐ നേതാക്കള്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍, പ്രകടന പത്രിക, തിരഞ്ഞെടുപ്പ് പ്രഭാഷണങ്ങള്‍, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള യാത്രകള്‍ തുടങ്ങിയവയെല്ലാം മതേതര കാഴ്ചപ്പാടിലൂടെയല്ല നടക്കുന്നത്. മതേതര പാര്‍ട്ടികള്‍ വരെ ഹിന്ദുത്വ ഭൂമികയില്‍ നിന്നുള്ള ചര്‍ച്ചകളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. രാജ്യത്തെ തകര്‍ത്തു കൊണ്ടിരിക്കുന്ന ബിജെപി വിഭാവനം ചെയ്യുന്ന വിദ്വേഷാധിഷ്ടിതമായ സാമൂഹിക വിഭജനത്തിന് ഇടതു വലതു മുന്നണികള്‍ അവരാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കുന്നത് മതേതര വിശ്വാസികളെ നിരാശരാക്കുന്നു. തൊഴിലില്ലായ്മ, ഭവന രഹിതരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസആതുര ചികില്‍സാ മേഖലകളില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങള്‍ നേരിടുന്ന വിവേചനം തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ചയാവുന്നില്ല. ഇവിടെയാണ് പരമ്പരാഗത രാഷ്ട്രീയ മുന്നണികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അപചയം ചൂണ്ടിക്കാട്ടി എസ്ഡിപിഐ ശക്തമായ മല്‍സരത്തിന് വേദിയൊരുക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത ജനാധിപത്യ പോരാട്ടവും പാര്‍ട്ടി നടത്തും. സാധ്യമായ മണ്ഡലങ്ങളിലെല്ലാം പാര്‍ട്ടി മല്‍സരിക്കുമെന്നും കൂടുതല്‍ സ്ഥാനാര്‍ഥികളെ അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Tags:    

Similar News