നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിലെ അന്തിമ പോളിംഗ് ശതമാനം 74.17

ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2649340 ആണ്. ഇതില്‍, പുരുഷ വോട്ടര്‍മാര്‍ 1295142 ഉം സ്ത്രീ വോട്ടര്‍മാര്‍ 1354171 ഉം മറ്റുള്ളവര്‍ 27 ഉം ആണ്. 1964910. പേരാണ് ജില്ലയില്‍ ആകെ വോട്ട് ചെയ്തത്

Update: 2021-04-07 14:08 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ 74.17 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി അന്തിമ കണക്ക്.ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2649340 ആണ്. ഇതില്‍, പുരുഷ വോട്ടര്‍മാര്‍ 1295142 ഉം സ്ത്രീ വോട്ടര്‍മാര്‍ 1354171 ഉം മറ്റുള്ളവര്‍ 27 ഉം ആണ്. 1964910. പേരാണ് ജില്ലയില്‍ ആകെ വോട്ട് ചെയ്തത്.

വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ അന്തിമ കണക്കുകപ്രകാരം പെരുമ്പാവൂര്‍ നിയോജകമണ്ഡലം- ആകെ വോട്ടര്‍മാര്‍ 184514. വോട്ട് ചെയ്തവര്‍ 140840. വോട്ടിംഗ് ശതമാനം 76.33. അങ്കമാലി നിയോജകമണ്ഡലം- ആകെ വോട്ടര്‍മാര്‍ 177927. വോട്ട് ചെയ്തവര്‍ 135412. വോട്ടിംഗ് ശതമാനം 76.11. ആലുവ നിയോജകമണ്ഡലം-ആകെ വോട്ടര്‍മാര്‍ 196483. വോട്ട് ചെയ്തവര്‍ 148016. വോട്ടിംഗ് ശതമാനം 75.33.

കളമശ്ശേരി മണ്ഡലം- ആകെ വോട്ടര്‍മാര്‍ 201707. വോട്ട് ചെയ്തവര്‍ 152929. വോട്ടിംഗ് ശതമാനം 75.82. പറവൂര്‍ മണ്ഡലം- ആകെ വോട്ടര്‍മാര്‍ 201317. വോട്ട് ചെയ്തവര്‍ 155316. വോട്ടിംഗ് ശതമാനം 77.15. വൈപ്പിന്‍ മണ്ഡലം-ആകെ വോട്ടര്‍മാര്‍ 172086. വോട്ട് ചെയ്തവര്‍ 128590. വോട്ടിംഗ് ശതമാനം 74.72. കൊച്ചി മണ്ഡലം -ആകെ വോട്ടര്‍മാര്‍ 181842. വോട്ട് ചെയ്തവര്‍ 127002. വോട്ടിംഗ് ശതമാനം 69.84.

തൃപ്പൂണിത്തുറ മണ്ഡലം - ആകെ വോട്ടര്‍മാര്‍ 211581. വോട്ട് ചെയ്തവര്‍ 155036. വോട്ടിംഗ് ശതമാനം 73.28. എറണാകുളം മണ്ഡലം-ആകെ വോട്ടര്‍മാര്‍ 164534. വോട്ട് ചെയ്തവര്‍ 108435. വോട്ടിംഗ് ശതമാനം 65.90. തൃക്കാക്കര മണ്ഡലം-ആകെ വോട്ടര്‍മാര്‍ 194031. വോട്ട് ചെയ്തവര്‍ 134422. വോട്ടിംഗ് ശതമാനം 69.28.

കുന്നത്തുനാട് മണ്ഡലം- ആകെ വോട്ടര്‍മാര്‍ 187701. വോട്ട് ചെയ്തവര്‍ 152024. വോട്ടിംഗ് ശതമാനം 80.99. പിറവം മണ്ഡലം-ആകെ വോട്ടര്‍മാര്‍ 211861. വോട്ട് ചെയ്തവര്‍ 153539. വോട്ടിംഗ് ശതമാനം 72.47. മൂവാറ്റുപുഴ മണ്ഡലം-ആകെ വോട്ടര്‍മാര്‍ 191116. വോട്ട് ചെയ്തവര്‍ 140600. വോട്ടിംഗ് ശതമാനം 73.57. കോതമംഗലം മണ്ഡലം- ആകെ വോട്ടര്‍മാര്‍ 172640. വോട്ട് ചെയ്തവര്‍ 132749. വോട്ടിംഗ് ശതമാനം 76.89 എന്നിങ്ങനെയാണ് കണക്ക്.

പോളിംഗ് സ്റ്റേഷനുകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത പോളിംഗ് സ്റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ നടത്തുന്ന സൂക്ഷമ പരിശോധന പൂര്‍ത്തിയായി. ഒരു പോളിംഗ് സ്റ്റേഷനിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയില്ല. വിവിധ മണ്ഡലങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നിരീക്ഷകരുടെ പരിശോധന.

ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ പോളിംഗ് സ്റ്റേഷന്‍, കുറവ് പോളിംഗ് രേഖപ്പെടുത്തിയ പോളിംഗ് സ്റ്റേഷന്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചായിരുന്നു തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ പോളിംഗ് സെന്ററുകളുടെ സൂക്ഷ്മപരിശോധന നടപടികള്‍.

Tags: