ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന്; ഹരജിയുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

ഇരട്ട വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു

Update: 2021-03-25 08:41 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇരട്ട വോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹരജിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍.ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാണ് പ്രധാനമായും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെടുന്നത്.ഇരട്ട വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.ഇരട്ട വോട്ടുകള്‍ക്കെതിരെ പലതവണ പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നും വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടുകൊണ്ട് കഴിഞ്ഞ ഏതാനും ദിവസമായി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും ശക്തമായി രംഗത്തുണ്ട്. ഒരോ മണ്ഡലത്തിലെയും ഇരട്ട വോട്ടുകളുടെ എണ്ണവും പേരുകളും ഉള്‍പ്പെടെയുള്ള വിവരമാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.തിരഞ്ഞെടുപ്പ് കമ്മീഷനും ഇത് ശരിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടിയാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നേരിട്ട് ഹൈക്കോടതിയില്‍ ഹരജിയുമായി എത്തിയിരിക്കുന്നത്.

Tags:    

Similar News