വോട്ടെണ്ണല്‍ ദിനത്തില്‍ എറണാകുളത്ത് ആഹ്ലാദ പ്രകടനം പാടില്ലെന്ന് യുഡിഎഫ്

പാര്‍ട്ടി ആസ്ഥാനങ്ങളിലുള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധ പുലര്‍ത്തണമെന്ന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡോമിനിക് പ്രസന്റേഷന്‍.

Update: 2021-04-30 13:04 GMT

കൊച്ചി: യുഡിഎഫിന് ഉറച്ച വിജയപ്രതീക്ഷയുള്ള എറണാകുളം ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡോമിനിക് പ്രസന്റേഷന്‍.

കൊവിഡ് വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു വേണം ഓരോ പ്രവര്‍ത്തനങ്ങളും.വാഹന റാലികളും ഒഴിവാക്കണം.പാര്‍ട്ടി ആസ്ഥാനങ്ങളിലുള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധ പുലര്‍ത്തണമെന്നുംഅദ്ദേഹം പറഞ്ഞു

Tags:    

Similar News