ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഈ തിരഞ്ഞെടുപ്പില്‍ കേരളം തുടക്കമിടും: ഉമ്മന്‍ ചാണ്ടി

ശബരിമലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് ആരു വിശ്വസിക്കാനാണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.വിശ്വാസികള്‍ക്ക് അനുകൂലമായി സുപ്രിം കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലം പിന്‍വലിച്ച് ആചാര അനുഷ്ഠനങ്ങള്‍ക്ക് എതിരായ സത്യവാങ്മുലം നല്‍കിയത് പിണറായി വിജയനാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.ആ സത്യവാങ്മൂലം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല

Update: 2021-04-06 05:03 GMT

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും വന്‍ വിജയം നേടുമെന്നും ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായിരിക്കും കേരളം തുടക്കമിടുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പുതുപ്പള്ളിയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് ആരു വിശ്വസിക്കാനാണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

വിശ്വാസികള്‍ക്ക് അനുകൂലമായി സുപ്രിം കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലം പിന്‍വലിച്ച് ആചാര അനുഷ്ഠനങ്ങള്‍ക്ക് എതിരായ സത്യവാങ്മുലം നല്‍കിയത് പിണറായി വിജയനാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.ആ സത്യവാങ്മൂലം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല.അത് പിന്‍വലിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിനെയും ജനങ്ങളെയും ഭയന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഒരു യൂ ടേണ്‍ എടുത്തിരിക്കുന്നത്. ഇത് കേരളത്തിലെ ഒരു വിശ്വാസി പോലും അത് വിശ്വസിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ശബരി മലയുടെ കാര്യത്തില്‍ എന്‍ എസ് എസ് എന്നും ഒരു നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags: