കണ്ണൂര്‍ കുറുവയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

കടലായിയില്‍ നിന്നും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനേടേയായിരുന്നു അപകടം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

Update: 2019-11-13 12:34 GMT

കണ്ണൂര്‍: കണ്ണൂര്‍ കുറുവയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. സിറ്റി കടലായി സ്വദേശി ഇബ്രാഹിം(57), ഭാര്യ സാറാബി(49) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ കുറുവ റോഡില്‍ പള്ളിക്ക് സമീപം ഇന്ന് വൈകീട്ട് അഞ്ചിനായിരുന്നു അപകടം. കാറ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

ഇബ്രാഹിമിനെ ഡോക്ടറെ കാണിക്കുന്നതിനായി കടലായിയില്‍ നിന്നും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനേടേയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മക്കളായ ഷാസില്‍(19), ഷാനിബ(24), ഷാനിബയുടെ മകള്‍ ജസ്‌വ(6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജസ്‌വയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരിക്കേറ്റവരെ കണ്ണൂര്‍ ചാല ബൈപ്പാസിലുള്ള മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.







Tags:    

Similar News