കൂടുതല്‍ സീറ്റ് ചോദിക്കില്ല; സിപിഐ നാല് സീറ്റില്‍ മല്‍സരിക്കും: കാനം രാജേന്ദ്രന്‍

നമ്പി നാരായണനെതിരായ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പരാമര്‍ശം പരമഅബദ്ധമാണെന്നും കാനം വ്യക്തമാക്കി. പ്രതികരണം അര്‍ഹിക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രസ്താവന. സെന്‍കുമാറിന് അവാര്‍ഡിനെ ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്ലെന്നും കാനം പറഞ്ഞു.

Update: 2019-01-27 06:21 GMT

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ നാല് സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൈവശമുള്ള നാല് സീറ്റിലും സിപിഐ തന്നെ മല്‍സരിക്കും. സീറ്റു വിഭജന ചര്‍ച്ചകളല്ല ഇപ്പോള്‍ എല്‍ഡിഎഫില്‍ നടക്കുന്നതെന്നും സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഒരു ചര്‍ച്ചയും നടന്നിട്ടില്ലന്നും കാനം പ്രതികരിച്ചു.

അതേസമയം പത്മഭൂഷണല്‍ ലഭിച്ച ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരായ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പരാമര്‍ശം പരമഅബദ്ധമാണെന്നും കാനം വ്യക്തമാക്കി. പ്രതികരണം അര്‍ഹിക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രസ്താവന. സെന്‍കുമാറിന് അവാര്‍ഡിനെ ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്ലെന്നും കാനം പറഞ്ഞു. വയനാട്, തൃശൂര്‍, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളാണ് സിപിഐയുടെ കൈവശമുള്ളത്. ഇത്തവണ മാവേലിക്കര സീറ്റില്‍ സിപിഐ പിന്തുണയോടെ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ മല്‍സരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നെങ്കിലും അദ്ദേഹം ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു.


Tags: