പെട്ടിഓട്ടോറിക്ഷ മോഷ്ടിച്ച് കടന്ന പ്രതി പിടിയില്‍

Update: 2020-09-20 15:52 GMT

കടക്കല്‍: പെട്ടി ഓട്ടോറിക്ഷ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കിളിമാനൂര്‍ തട്ടത്തുമല മണലയ്യത്ത് വാടകക്ക് താമസിക്കുന്ന അനീഷ്(27) ആണ് പോലിസ് പിടിയിലായത്.

തുടയന്നൂര്‍ കോഴിയോട് പറങ്കിമാംവിള വീട്ടില്‍ ഫക്കീര്‍ മുഹമ്മദിന്റെ മകന്‍ ഷിഹാബുദീന്റെ ഓട്ടോയാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയേയും ഓട്ടോയും കടക്കല്‍ പോലിസ് പിടികൂടി.

ഇന്നലെ വൈകിട്ട് നാല് മണിയോടെ ചിങ്ങേലി ജംക്ഷനിലെ പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് പ്രതി മോഷ്ടിച്ച് കടന്നത്. കടക്കല്‍ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags: