കെ റെയില്‍: സര്‍വേയുടെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്‍

Update: 2022-03-27 10:45 GMT

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണ് സര്‍വേ. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ നടക്കുന്നത് വെറും പ്രഹസനം മാത്രമാണെന്നും സതീശന്‍ പറഞ്ഞു.

സാമൂഹികാഘാത പഠനത്തിന്റെ ഫലം എന്ത് തന്നെയായാലും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്ത് വില കൊടുത്തും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിന്നെ എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. സില്‍വര്‍ ലൈന്‍ മുഴുവന്‍ കൃത്രിമമാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: