കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവം: ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി ചൊവ്വാഴ്ച

ശ്രീറാമിനെതിരെ നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു .അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചുവെന്നും കാര്‍ ബൈക്കിനെ 17 മീറ്റര്‍ ദൂരത്തേക്ക് ഇടിച്ചു തെറിപ്പിച്ചു വെന്നും സര്‍ക്കാര്‍ചുണ്ടിക്കാട്ടി .ശ്രീറാം മദ്യംകഴിച്ചുവെന്ന് കണക്കിലെടുക്കാതിരുന്നാല്‍ പോലും കുറ്റകൃത്യത്തിന് മതിയായ തെളിവുണ്ട് .സാധാരണക്കാരനല്ല അപകടമുണ്ടാക്കിയതെന്നും നിയമത്തെക്കുറിച്ച് നല്ലവണ്ണം ബോധ്യമുള്ളആളാണ് അപകടം ഉണ്ടാക്കിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി

Update: 2019-08-09 14:16 GMT

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യം റദ്ദാക്കണക്കണമെന സര്‍ക്കാരിന്റെ ഹരജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.ശ്രീറാമിനെതിരെ നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു .അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചുവെന്നും കാര്‍ ബൈക്കിനെ 17 മീറ്റര്‍ ദൂരത്തേക്ക് ഇടിച്ചു തെറിപ്പിച്ചു വെന്നും സര്‍ക്കാര്‍ചുണ്ടിക്കാട്ടി .ശ്രീറാം മദ്യംകഴിച്ചുവെന്ന് കണക്കിലെടുക്കാതിരുന്നാല്‍ പോലും കുറ്റകൃത്യത്തിന് മതിയായ തെളിവുണ്ട് .സാധാരണക്കാരനല്ല അപകടമുണ്ടാക്കിയതെന്നും നിയമത്തെക്കുറിച്ച് നല്ലവണ്ണം ബോധ്യമുള്ളആളാണ് അപകടം ഉണ്ടാക്കിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി .തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ട്.വീഴ്ചയുടെ പേരില്‍എസ് ഐ യെ സസ്‌പെന്റുചെയ്‌തെന്നും പ്രോസിക്യൂഷന്‍ ചുണ്ടിക്കാട്ടി. ശ്രീറാം തുടക്കം മുതല്‍ പോലിസിനെ തെറ്റിദ്ധരിപ്പിച്ചു. ശ്രീറാമിനെ കസ്റ്റഡിയില്‍ചോദ്യം ചെയ്യേണ്ടതുണ്ട് മജിസ്‌ട്രേറ്റ് മുഴുവന്‍ വസ്തുതകളും പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുംസര്‍ക്കാര്‍ ബോധിപ്പിച്ചു

അതേ സമയം വാഹനത്തില്‍ രണ്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മുന്നാം തിയതി ഉണ്ടായ അപകടത്തില്‍ ഇന്നുവരെ 6 ദിവസത്തെ വീഴ്ച ഉണ്ടന്നും കോടതിചുണ്ടിക്കാട്ടി. ഒരപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ഈ കേസില്‍ പോലിസ് സ്വീകരിച്ചോ എന്ന് കോടതി വാദത്തിനിടെ സര്‍ക്കാരിനോട് ആരാഞ്ഞു .രക്ത പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ചെയ്‌തോ എന്നും കോടതി ചോദിച്ചു .അപകടത്തില്‍ പെട്ടയാളെ രക്ഷിക്കലാണ് പോലസിന്റെ ആദ്യ കടമ എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പോലിസിന്റെ വീഴ്ച ന്യായീകരിക്കുകയാണോ എന്ന മറുചോദ്യം കോടതി ഉന്നയിച്ചു.

അപകടമുണ്ടാക്കിയ കാര്‍ ശ്രീറാമല്ലഓടിച്ച തെന്ന് വേണം കരുതാനെന്ന് ശ്രീറാമാനുവേണ്ടി ഹാജരാരായ അഭിഭാഷകന്‍ വാദിച്ചു . ശ്രീറാമല്ല കാര്‍ ഓടിച്ചതെന്ന് കരുതേണ്ട സാഹചര്യമാണ് കാണുന്നത് .അപകടത്തില്‍ കാറിന്റെ ഇടതുവശമാണ് തകര്‍ന്നിട്ടുള്ളത് .ശ്രീറാമിന്റെ ഇടതു കൈക്കും ഇടതുഭാഗത്തിനുമാണ് പരിക്ക് .ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന ആളുടെ ഇടതു ഭാഗത്ത് പരുക്കേല്‍ക്കില്ലന്നും അഭിഭാഷകന്‍ബോധിപ്പിച്ചു .ആരാണ് കാര്‍ ഓടിച്ചതെന്ന് അന്വേഷണത്തില്‍ തെളിയേണ്ട കാര്യമാണന്നും അഭിഭാഷകന്‍ ചുണ്ടിക്കാട്ടി .കേസ് ഡയറിയും ലഭ്യമായ തെളിവുകളും പരിശോധിച്ചാണ് മജിസ്‌ട്രേറ്റ ശ്രീറാാം വെങ്കിട്ടറാമിന് ജാമ്യം അനുവദിച്ചതെന്നും ജാമ്യം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കില്ലന്നും അഭിഭാഷകന്‍ചുണ്ടിക്കാട്ടി. 

Tags:    

Similar News