അനധികൃത മദ്യവില്‍പന: ഒരാള്‍ പിടിയില്‍

കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കല്‍ വീട്ടില്‍ രാജനാണ് (60) പോത്താനിക്കാട് പോലിസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒന്‍പതു ലിറ്റര്‍ വിദേശമദ്യവും, ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും, കൈവശമുണ്ടായിരുന്ന പണവും പോലിസ് കസ്റ്റഡിയിലെടുത്തു

Update: 2021-09-25 12:49 GMT

കൊച്ചി:അനധികൃതമായി വിദേശ മദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കല്‍ വീട്ടില്‍ രാജനാണ് (60) പോത്താനിക്കാട് പോലിസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒന്‍പതു ലിറ്റര്‍ വിദേശമദ്യവും, ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും, കൈവശമുണ്ടായിരുന്ന പണവും പോലിസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പോത്താനിക്കാട് പോലിസ് ഇന്‍സ്‌പെക്ടര്‍ നോബിള്‍ മാനുവല്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്‍ പി ശശി, എഎസ്‌ഐ അഷ്‌റഫ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സലിം, സിവില്‍ പോലിസ് ഓഫീസര്‍ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഊന്നുകല്‍, കുട്ടമ്പുഴ എന്നീ പോലീസ് സ്‌റ്റേഷനുകളിലും കോതമംഗലം എക്‌സൈസ് ഓഫീസിലും കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Tags:    

Similar News