കമ്പനികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥലം പരിശോധിച്ചു. പരിസരത്ത് മല്‍സ്യത്തിന്റെ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിലും ദുര്‍ഗന്ധമുണ്ട്. ഇതൊഴിവാക്കാന്‍ ആവശ്യമായ നവീകരണം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Update: 2019-07-06 12:17 GMT

കൊച്ചി : കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായി ബോര്‍ഡിന്റെ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.പ്രതേ്യക സാമ്പത്തിക മേഖലയിലെ 138 ല്‍ പരം സ്വകാര്യ കമ്പനികളില്‍ നിന്നുള്ള രാസ മാലിന്യവും മനുഷ്യവിസര്‍ജനവും പരിപ്പേച്ചിറ വഴി ചാത്തനാംചിറ തോടിലൂടെ ഒഴുകി ചിത്രപുഴയിലെത്തുന്നു എന്നാരോപിച്ച് അംബേദ്കര്‍ സാംസ്‌ക്കാരിക സമിതി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥലം പരിശോധിച്ചു. പരിസരത്ത് മല്‍സ്യത്തിന്റെ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.

പുറത്തേക്കൊഴുക്കുന്ന വെള്ളത്തിലും ദുര്‍ഗന്ധമുണ്ട്. ഇതൊഴിവാക്കാന്‍ ആവശ്യമായ നവീകരണം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019 മാര്‍ച്ച് 22 ന് വീണ്ടും പരിശോധന നടത്തിയപ്പോള്‍ മലിനീകരണ പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ടില്ലെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 2023 വരെ പ്രതേ്യക സാമ്പത്തിക മേഖലയിലെ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.പുഴയിലേക്ക് ഒഴുകുന്ന മലിനജലത്തില്‍ രാസമാലിന്യമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ബോര്‍ഡിന്റെ സെര്‍വറുമായി കണക്ട് ചെയ്യാന്‍ നടപടിയെടുക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. നാട്ടുകാര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കും കുളിക്കുന്നതിനും വേണ്ടിയാണ് പരിപ്പേച്ചിറയും ചാത്തനാംചിറ തോടും സര്‍ക്കാര്‍ നവീകരിച്ചത്. ഇവിടേക്കാണ് മാലിന്യം ഒഴുക്കുന്നത്.

Tags:    

Similar News