ബസ്സിടിച്ച് മരണം: രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കെഎസ്എഫ്ഇ ചുള്ളിമാനൂര്‍ ശാഖയില്‍ നിലനില്‍ക്കുന്ന 8 ലക്ഷം രൂപയുടെ ഭവന വായ്പയില്‍ പരമാവധി ഇളവുകള്‍ നല്‍കണമെന്നും കമ്മീഷന്‍ കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Update: 2020-04-03 16:01 GMT

തിരുവനന്തപുരം: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഭര്‍ത്താവ് മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നിര്‍ദ്ധനയായ വീട്ടമ്മക്ക് രണ്ടു ലക്ഷം രൂപ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.തിരുവനന്തപുരം പേരയം ഷീബാ ഭവനില്‍ ഷീബക്ക് ധനസഹായം അനുവദിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 2019 ജൂലൈ നാലിന് നെടുമങ്ങാടിന് സമീപം ഒരു പച്ചക്കറി കടയില്‍ പച്ചക്കറി വാങ്ങുന്നതിനിടെയാണ് ഷീബയുടെ ഭര്‍ത്താവ് ചന്ദ്രന്‍ ബസിടിച്ച് മരിച്ചത്. മകന്‍ ആരോമലിന് ഗുരുതരമായി പരിക്കേറ്റു.

പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കെഎസ്എഫ്ഇ ചുള്ളിമാനൂര്‍ ശാഖയില്‍ നിലനില്‍ക്കുന്ന 8 ലക്ഷം രൂപയുടെ ഭവന വായ്പയില്‍ പരമാവധി ഇളവുകള്‍ നല്‍കണമെന്നും കമ്മീഷന്‍ കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

Tags:    

Similar News