അക്വേറിയം സിനിമയുടെ പ്രദര്‍ശനം; ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

'അക്വേറിയം ' ഈ മാസം 14 ന് ആയിരുന്നു പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി 10 ദിവസത്തേയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

Update: 2021-05-13 04:44 GMT

കൊച്ചി: സംവിധായകന്‍ ടി ദീപേഷിന്റെ പുതിയ സിനിമയായ അക്വേറിയം പ്രദര്‍ശിപ്പിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി വിലക്കി.'അക്വേറിയം ' ഈ മാസം 14 ന് ആയിരുന്നു പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.

സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി 10 ദിവസത്തേയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.കന്യാസ്ത്രീകളെയും വൈദികരെയും അപമാനിക്കുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജി നല്‍കിയത്.ദേശീയ പുരസ്‌കാര ജേതാവാണ് സംവിധായകന്‍ ടി ദീപേഷ്‌.

Tags:    

Similar News