ഹൈബി ഈഡന്‍ എം എല്‍ എക്കെതിരെയുള്ള പീഡന കേസ്: അന്വേഷണത്തിന് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

അഡ്വക്കറ്റ് മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യുറിയായി ജസ്റ്റിസ് അലക്്‌സാണ്ടര്‍ തോമസ് നിയമിച്ചത്. ഹൈബി ഈഡന്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണെന്നും അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് സോളാര്‍ കേസിലെ പ്രതിയായ ഇര ഹൈക്കോടതിയെ സമീപിച്ചത്. മെയ് 25നു മുന്‍പു റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

Update: 2019-03-29 12:54 GMT

കൊച്ചി: എറണാകുളം ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും എറണാകുളം എംഎല്‍എയുമായ ഹൈബി ഈഡനെതിരെയുള്ള പീഡന കേസില്‍ അന്വേഷണം നടത്തുന്നതിനായി ഹൈക്കോടതി അമിക്കസ്‌ക്യുറിയെ നിയമിച്ചു. അഡ്വക്കറ്റ് മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യുറിയായി ജസ്റ്റിസ് അലക്്‌സാണ്ടര്‍ തോമസ് നിയമിച്ചത്. ഹൈബി ഈഡന്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണെന്നും അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് സോളാര്‍ കേസിലെ പ്രതിയായ ഇര ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റു ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതേക്കുറിച്ച് പഠന റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് കോടതി അമിക്കസ് ക്യുറിയോട് നിര്‍ദ്ദേശിച്ചത്.മെയ് 25നു മുന്‍പു റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഹൈബിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും അറസ്റ്റു ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഹരജിയിലെ ആരോപണം.

Tags:    

Similar News