മഴക്കെടുതി:സന്നദ്ധ സേവനത്തിന് എറണാകുളം ജില്ലയില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കി എസ്ഡിപിഐ

പടിഞ്ഞാറന്‍ മേഖലയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീറും, മധ്യ മേഖലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലിയും, കിഴക്കന്‍ മേഖലയില്‍ ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബും ഹെല്‍പ്പ് ഡെസ്‌കുകള്‍ക്ക് നേതൃത്വം നല്‍കും

Update: 2021-10-16 16:55 GMT

കൊച്ചി:മഴക്കെടുതിയില്‍ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമായതായി എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് അറിയിച്ചു.തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴമൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ പാര്‍ട്ടി വളണ്ടിയര്‍മാര്‍ സജ്ജമാണ്.

സന്നദ്ധ സേവനത്തിന് ജില്ലയെ മൂന്നായി തിരിച്ചാണ് ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.പടിഞ്ഞാറന്‍ മേഖലയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീറും, മധ്യ മേഖലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലിയും, കിഴക്കന്‍ മേഖലയില്‍ ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബും ഹെല്‍പ്പ് ഡെസ്‌കുകള്‍ക്ക് നേതൃത്വം നല്‍കും.

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും,താഴ്ന്ന പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഴകെടുതികള്‍ ഉണ്ടാകുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഹായത്തിന് വേണ്ടി പാര്‍ട്ടി ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് അറിയിച്ചു.

Tags:    

Similar News