സംസ്ഥാനത്തെ 12 അണക്കെട്ടുകള്‍ തുറന്നു; നാളെ മൂഴിയാര്‍ ഡാം തുറക്കും

പത്തനംതിട്ട ജില്ലയിലെ മണിയാര്‍, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, കല്ലാര്‍, ഇരട്ടയാര്‍, എറണാകുളം ജില്ലയിലെ മലങ്കര, ഭൂതത്താന്‍കെട്ട്, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്ത്, പാലക്കാട് ജില്ലയിലെ മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് ജില്ലയിലെ കക്കയം എന്നീ 12 അണക്കെട്ടുകളാണ് തുറന്നത്.

Update: 2019-08-08 17:10 GMT

കോഴിക്കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 12 ഡാമുകള്‍ തുറന്നു. പത്തനംതിട്ട ജില്ലയിലെ മണിയാര്‍, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, കല്ലാര്‍, ഇരട്ടയാര്‍, എറണാകുളം ജില്ലയിലെ മലങ്കര, ഭൂതത്താന്‍കെട്ട്, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്ത്, പാലക്കാട് ജില്ലയിലെ മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് ജില്ലയിലെ കക്കയം എന്നീ 12 അണക്കെട്ടുകളാണ് തുറന്നത്. കനത്ത മഴ തുടരുകയാണെങ്കില്‍ വെള്ളിയാഴ്ച്ച രാവിലെ ഏഴിന് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 35 ക്യുമെക്‌സ് വെള്ളം തുറന്നു വിടും.

ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 60 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഡാമില്‍നിന്ന് ഒഴുക്കിവിടുന്ന ജലം നാലുമണിക്കൂര്‍ കൊണ്ട് ആങ്ങമൂഴിയില്‍ എത്തും. ഇതിന്റെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടണ്.

Tags:    

Similar News