മിന്നൽ പരിശോധന; തലസ്ഥാനത്ത് 57 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തമ്പാനൂർ, കരമന, അട്ടക്കുളങ്ങര, പാളയം, ഓവർബ്രിഡ്ജ് ഭാഗത്തെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ചില ഹോട്ടലുകളിൽനിന്ന് ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ദിവസങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ച ചിക്കൻ വിഭവങ്ങളും ഫ്രൈഡ് റൈസും ഉൾപ്പെടയുള്ളവയാണ് പിടികൂടിയത്. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തി.

Update: 2019-07-11 07:12 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. 57 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എട്ട് സ്ക്വാഡുകളായി തമ്പാനൂർ, കരമന, അട്ടക്കുളങ്ങര, പാളയം, ഓവർബ്രിഡ്ജ് ഭാഗത്തെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയത്.

ചില ഹോട്ടലുകളിൽനിന്ന് ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ദിവസങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ച ചിക്കൻ വിഭവങ്ങളും ഫ്രൈഡ് റൈസും ഉൾപ്പെടയുള്ളവയാണ് പിടികൂടിയത്. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തി.


വൃത്തിഹീനമായ നിലയിൽ അടുക്കള പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. പരിശോധനകൾ ഇനിയും തുടരുമെന്നും കൃത്യമായ ഇടവേളകളിൽ ഇത്തരം പരിശോധനകൾ നടക്കുന്നതിനാൽ ഹോട്ടലുകളിലെ ശുചിത്വം മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി കെ പ്രശാന്ത് അറിയിച്ചു. ആദ്യഘട്ടത്തിൽ ഇവർക്കെതിരെ പിഴ ചുമത്തും. ആവർത്തിക്കുകയാണെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കും. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേരുവിവരം പരസ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News