ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി

നഗരസഭാ സിന്തറ്റിക് സ്‌റ്റേഡിയത്തിലാണ് ജൂനിയര്‍ അത് ലറ്റിക് മീറ്റ് നടന്നത്. വോളിബോള്‍ കളിക്കാരനായ അഫീല്‍ സംഘാടകരെ സഹായിക്കുന്നതിനാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്.

Update: 2019-10-21 11:09 GMT

കോട്ടയം: പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടയില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സന്റെ മകന്‍ അഫീല്‍ ജോണ്‍സണ്‍ മരണത്തിന് കീഴടങ്ങി. അല്‍പം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. പരിക്കേറ്റ അന്നുമുതല്‍ ആശുതപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ നാലിനാണ് ഹാമര്‍ തലയില്‍ വീണ് അഫീലിന് പരിക്കേറ്റത്.

നഗരസഭാ സിന്തറ്റിക് സ്‌റ്റേഡിയത്തിലാണ് ജൂനിയര്‍ അത് ലറ്റിക് മീറ്റ് നടന്നത്. വോളിബോള്‍ കളിക്കാരനായ അഫീല്‍ സംഘാടകരെ സഹായിക്കുന്നതിനാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്. ജാവലില്‍ എടുത്തുമാറ്റാനുള്ള ശ്രമത്തിനിടയില്‍ മല്‍സരാര്‍ഥി എറിഞ്ഞ ഹാമര്‍ തലയില്‍ പതിക്കുകയായിരുന്നു. കുട്ടി അശ്രദ്ധമായി നിന്നതിനാലാണ് അപകടമുണ്ടായതെന്നായിരുന്നു സംഘാടകരുടെ ആദ്യ വിശദീകരണം. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അഫീല്‍.

Tags: