സംസ്ഥാനത്തെ സ്റ്റാർ ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തും

ജിഎസ്ടി നിലവിൽ വന്നതിനുശേഷം റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് വീഴ്ച വരുത്തുകയും ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്ത 64 സ്റ്റാർ ഹോട്ടലുകളിലാണ് പരിശോധന നടക്കുന്നത്.

Update: 2019-07-07 05:31 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർ ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് റെയ്ഡ് നടത്തും. ജിഎസ്ടി നിലവിൽ വന്നതിനുശേഷം റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് വീഴ്ച വരുത്തുകയും ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്ത 64 സ്റ്റാർ ഹോട്ടലുകളിലാണ് പരിശോധന നടക്കുന്നത്.

ജിഎസ്ടി വന്നതിന് ശേഷം നികുതി വെട്ടിപ്പ് വ്യാപകമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലും വ്യാപകമായ പരിശോധനകൾ നടത്തിയിരുന്നു. 58 സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധന കൂടാതെ റെയിൽവേ പാഴ്സൽ ഓഫീസുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നു. ഇ-വേ ബിൽ ഇല്ലാതെയും രേഖകളിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ചരക്കു കടത്തുകയും ചെയ്തവരിൽ നിന്നും നികുതിയും പിഴയും ഈടാക്കുകയും ചെയ്തു.

ജിഎസ്ടി നിലവിൽ വന്നതിനുശേഷം സംസ്ഥാനത്തിനു ലഭിക്കുന്ന നികുതിയിൽ പ്രതീക്ഷിച്ച നികുതി വർധനവു ഉണ്ടാവാത്ത സാഹചര്യത്തിൽ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ ഇന്റലിജൻസ് വിഭാഗം നികുതി വെട്ടിപ്പുകാർക്കെതിരേ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്.

Tags:    

Similar News