വില്‍പ്പനയ്ക്ക് ഏല്‍പ്പിച്ച ഒന്നര കിലോ സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ഡിസംബര്‍ 21ന് വിവിധ ജ്വല്ലറികളില്‍ സാമ്പിളായി കാണിക്കാന്‍ ഒന്നര കിലോ സ്വര്‍ണവുമായി പോയ ഇയാള്‍ തിരികെ വരാതെ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നു.

Update: 2019-01-25 02:22 GMT
കൊച്ചി: വില്‍പ്പനയ്ക്ക് ഏല്‍പ്പിച്ച ഒന്നര കിലോ സ്വര്‍ണവുമായി കടന്നു കളഞ്ഞ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ വിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ രാജസ്ഥാന്‍ സിര്‍ദി ജില്ലാ സ്വദേശി മഹേന്ദ്രസിംഗാണ് എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്. ഡിസംബര്‍ 21ന് വിവിധ ജ്വല്ലറികളില്‍ സാമ്പിളായി കാണിക്കാന്‍ ഒന്നര കിലോ സ്വര്‍ണവുമായി പോയ ഇയാള്‍ തിരികെ വരാതെ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നു. സ്വര്‍ണാഭരണ വിതരണ സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം എസിപി കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം, സെന്‍ട്രല്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിപിന്‍ കുമാര്‍, എഎസ്‌ഐ ഷാജി, സിപിഒ അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി വില്‍പന നടത്തിയ 156 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണം കണ്ടെടുക്കാനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.




Tags: