വിദേശ ജോലി റിക്രൂട്ടമെന്റ്; ഏജന്‍സികള്‍ക്ക് കടിഞ്ഞാണിട്ട് കൊച്ചി സിറ്റി പോലിസ്

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി.വിദേശ റിക്രൂട് മെന്റ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്റര്‍വ്യൂന് മുമ്പായി നടത്തുന്ന സ്ഥലവും തിയതിയും പോലിസിനെ മുന്‍കൂറായി അറിയിച്ച് അനുമതി വാങ്ങണം.ഉദ്യോഗാര്‍ഥിക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴില്‍ തന്നെയാണ് ലഭിക്കുന്നതെന്നും വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം

Update: 2019-05-07 10:23 GMT

കൊച്ചി: വിദേശ രാജ്യങ്ങളിലേക്കുള്ള ജോലി റിക്രൂട്്‌മെന്റിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പ് തടയാനുളള നടപടികളുമായി കൊച്ചി സിറ്റി പോലിസ്.റിക്രൂട്്‌മെന്റ് നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍,പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റസിന്റെ അനുമതി പത്രം എന്നിവ ഏജന്‍സിയുടെ പക്കല്‍ നിര്‍ബന്ധമായും വേണമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍.വിദേശ ജോലിയുടെ മറവില്‍ നടക്കുന്ന കബളിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ റിക്രൂട്‌െമന്റ് ഏജന്‍സികളുടെ യോഗം വിളിച്ചു ചേര്‍ത്താണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി.വിദേശ റിക്രൂട് മെന്റ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്റര്‍വ്യൂന് മുമ്പായി നടത്തുന്ന സ്ഥലവും തിയതിയും പോലിസിനെ മുന്‍കൂറായി അറിയിച്ച് അനുമതി വാങ്ങണം.

ഉദ്യോഗാര്‍ഥിക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴില്‍ തന്നെയാണ് ലഭിക്കുന്നതെന്നും വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. വിദേശത്ത് പോയതിനു ശേഷം ഏതെങ്കിലും വിധത്തിലുള്ള ദുരിതങ്ങള്‍ തൊഴില്‍ ഉടമയില്‍ നിന്നും നേരിടുന്ന സാഹചര്യമുണ്ടായാല്‍ റിക്രൂട്്‌മെന്റ് നടത്തുന്ന സ്ഥാപനങ്ങളെ സമീപിക്കുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും സൗഹൃദപരമായി ഇടപെട്ട് വിദേശത്ത് ജോലി നോക്കുന്ന ആളുടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കേണ്ടത്് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്നും കമ്മീഷണര്‍ യോഗത്തില്‍ വ്യക്തമാക്കി.ഇത്തരം കാര്യങ്ങള്‍ക്ക് പോലിസ് സഹായം ഉണ്ടായിരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ഒരോ റിക്രൂട്്‌മെന്റ് ഏജന്‍സികളുടെയും ലൈസന്‍സില്‍ പറഞ്ഞിട്ടുള്ളത്ര പാസ്‌പോര്‍ടുകള്‍ മാത്രമെ കൈവശം വെയ്ക്കാവു.നിബന്ധന പ്രകാരമുള്ള ഫീസ് മാത്രമെ ഈടാക്കാവു എന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.വിദൂര സ്ഥലങ്ങളില്‍ ഹെഡ് ഓഫിസുകള്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് കൊച്ചിയില്‍ അംഗീകൃത ബ്രാഞ്ച് ഓഫിസ് ഉണ്ടെങ്കില്‍ മാത്രമെ റിക്രൂട്്‌മെന്റിന് അനുമതി നല്‍കു.് സബ് ഏജന്‍സികള്‍ക്ക് റിക്രൂട്‌മെന്റ് നല്‍കുന്ന പ്രവണത അംഗീകരിക്കില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

Tags:    

Similar News