പ്രളയ ഫണ്ട് തട്ടിപ്പ്: മൂന്നാം പ്രതി അന്‍വറിനെ കോടതി വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റിഡിയില്‍ വിട്ടു

തിങ്കാള്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.ഈ മാസം 22 നാണ് അന്‍വര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ ഇന്നു വൈകുന്നേരം മുന്നുവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.കസ്റ്റഡി കാലാവധിക്കു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കവെയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്

Update: 2020-06-25 13:08 GMT

കൊച്ചി: പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയ മൂന്നാം പ്രതിയും സിപിഎം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എം അന്‍വറിനെ വീണ്ടും കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിങ്കാള്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.ഈ മാസം 22 നാണ് അന്‍വര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ ഇന്നു വൈകുന്നേരം മുന്നുവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.

കസ്റ്റഡി കാലാവധിക്കു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കവെയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്. കഴിഞ്ഞ ദിവസം അന്‍വറിനെ അന്വേഷണ സംഘം തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രളയഫണ്ടില്‍ നിന്നുള്ള പണം പിന്‍വലിക്കാന്‍ അന്‍വര്‍ ഉപയോഗിച്ച രസീത് ക്രൈം ബ്രാഞ്ച് സംഘം ബാങ്കില്‍ നിന്നും കണ്ടെടുത്തു.ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിന്‍വലിക്കാന്‍ ഉപയോഗിച്ച രണ്ട് രസീതുകളാണ് കണ്ടെത്തിയത്. അയ്യനാട് സഹകരണ ബാങ്കിലെ അന്‍വറിന്റെ അക്കൗണ്ടിലേക്ക് അഞ്ച് തവണകളിലായി 10.54 ലക്ഷം രൂപയാണ് ജില്ലാ ട്രഷറി വഴി എത്തിയത്. 2019 നവംബര്‍ 28നു രണ്ടു തവണയായെത്തിയ 2.50 ലക്ഷം രൂപ ബാങ്കില്‍ നിന്ന് അന്‍വര്‍ പിന്‍വലിച്ചിരുന്നു. ജനുവരി 21നും 24നുമായി മൂന്നു തവണ കൂടി അയ്യനാട് ബാങ്കിലേക്കു കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കും തട്ടിപ്പിലെ മുഖ്യപ്രതിയുമായ വിഷണു പ്രസാദ് പണം കൈമാറി. വീണ്ടും ദുരിതാശ്വാസ നിധിയില്‍ നിന്ന് അക്കൗണ്ടിലേക്ക് പണം വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ അന്‍വന്‍ മുന്‍ കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അന്‍വര്‍ പോലിസ് മുമ്പാകെ കീഴടങ്ങിയത്.അന്‍വറിന്റെ ഭാര്യ കൗലത്തും കേസിലെ നാലാം പ്രതിയാണ്. ഇവര്‍ക്ക് ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നല്‍കിയിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. കൗലത്തിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണ സംഘം ഡയറക്ടര്‍ ഓഫ് ജനറല്‍ പ്രോസിക്യൂഷന് റിപോര്‍ട് നല്‍കിയിട്ടുണ്ട്.

എറണാകുളം കലക്ട്രേറ്റിലെ ഭരണാനുകുല സംഘടനാ നേതാവായ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി, രണ്ടാം പ്രതി മഹേഷ്,അഞ്ചാം പ്രതി നീതു, ആറാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവ് നിധിന്‍ (30),ഏഴാം പ്രതിയും നിധിന്റെ ഭാര്യയുമായ ഷിന്റു(27) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ മഹേഷ്,നിധിന്‍,നിധിന്റെ ഭാര്യ ഷിന്റു എന്നിവരെ നേരത്തെ അന്വേഷണം സംഘം അറസ്റ്റു ചെയ്തിരുന്നു.ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം നല്‍കി.എന്നാല്‍് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഷ്ണു പ്രസാദിനെ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റുചെയ്തിരുന്നു.ഇയാള്‍ റിമാന്റിലാണ്.ഇയാള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കോടതി ഇത് തള്ളിയിരുന്നു. 

Tags:    

Similar News