പ്രളയ ഫണ്ട് തട്ടിപ്പ്:മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ

പ്രളയ ഫണ്ട് തട്ടിപ്പിനെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റി എറണാകുളം കല്‌ക്ട്രേറ്റിലേക്ക് മാര്‍ച് നടത്തി.പാര്‍ടി സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സിപിഎംന്റെ എന്‍ജിഒ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ വഴിയാണ് വന്‍ തട്ടിപ്പ് നടത്തിയതെന്ന് അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. പാവപ്പെട്ട ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് സിപിഎം നേതാക്കള്‍ അടിച്ചുമാറ്റിയത്.ഇപ്പോള്‍ അറസ്റ്റിലായവരുടെ മൊഴി പ്രകാരം ഉന്നത സിപിഎം നേതാക്കള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുള്ളതായി തെളിയുന്നു. സത്യസന്ധമായ അന്വേഷണം നടത്തി പ്രളയ ഫണ്ട് തട്ടിയ മുഴുവന്‍ പ്രതികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

Update: 2020-03-09 14:20 GMT

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പില്‍ ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു. പ്രളയ ഫണ്ട് തട്ടിപ്പിനെതിരെ കളക്ടറേറ്റിലേക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎം ന്റെ എന്‍ജിഒ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ വഴിയാണ് വന്‍ തട്ടിപ്പ് നടത്തിയത്.

പാവപ്പെട്ട ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് സിപിഎം നേതാക്കള്‍ അടിച്ചുമാറ്റിയത്.ഇപ്പോള്‍ അറസ്റ്റിലായവരുടെ മൊഴി പ്രകാരം ഉന്നത സിപിഎം നേതാക്കള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുള്ളതായി തെളിയുന്നു. സത്യസന്ധമായ അന്വേഷണം നടത്തി പ്രളയ ഫണ്ട് തട്ടിയ മുഴുവന്‍ പ്രതികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ ഉന്നത സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുക,പ്രളയ ഫണ്ട് അനുവദിച്ചതിലെ ക്രമക്കേട് പുറത്തുകൊണ്ടുവരിക, ദുരിതബാധിതരെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എസ്ഡിപിഐ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

കാക്കനാട് ഓലിമുഗള്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു സമീപം പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി അധ്യക്ഷതവഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി വിഎം ഫൈസല്‍,ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍,തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ശിഹാബ് പടന്നാട്ട് സംസാരിച്ചു.ജില്ലാ നേതാക്കളായ ലത്തീഫ് കോമ്പാറ,റഷീദ് എടയപ്പുറം, നാസര്‍ എളമന, ഷാനവാസ് പുതുക്കാട്, മണ്ഡലം പ്രസിഡണ്ടുമാരായ നിയാസ് നെട്ടൂര്‍ ഷാനവാസ് കൊടിയന്‍ യാക്കൂബ് സുല്‍ത്താന്‍, ഷിഹാബ് വല്ലം തുടങ്ങിയവര്‍ മാര്‍ചിന് നേതൃത്വം നല്‍കി.മാര്‍ച്ചിന് ശേഷം ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ടി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കലക്റ്റര്‍ക്ക് നിവേദനം നല്‍കി. 

Tags:    

Similar News