പ്രളയത്തിന്റെ പേരില്‍ പണം പിരിച്ച് സ്വര്‍ണക്കടത്ത്; പ്രവാസി മലയാളി പിടിയില്‍

വണ്ടൂര്‍ സ്വദേശിയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തത്. ഒരുകിലോ സ്വര്‍ണമാണ് ഇയാളില്‍നിന്ന് അധികൃതര്‍ പിടികൂടിയത്.

Update: 2019-08-24 10:10 GMT

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം പിരിച്ച് സ്വര്‍ണക്കടത്ത് നടത്തിയ പ്രവാസി മലയാളി പിടിയില്‍. വണ്ടൂര്‍ സ്വദേശിയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തത്. ഒരുകിലോ സ്വര്‍ണമാണ് ഇയാളില്‍നിന്ന് അധികൃതര്‍ പിടികൂടിയത്.

ജിദ്ദയില്‍നിന്നുള്ള വിമാനത്തിലെത്തിയ ഇയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു. മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഇയാള്‍ പ്രവാസികളില്‍നിന്നും മറ്റും 25 ലക്ഷത്തോളം പിരിച്ചിരുന്നു. ഈ പണമുപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയതെന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Tags: