പൊതുസ്ഥലങ്ങളില്‍ ബോര്‍ഡ് വെയ്ക്കല്‍: ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടെന്ന് സര്‍ക്കാര്‍

സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അനധികൃതമായി പൊതുസ്ഥലത്തു ബോര്‍ഡുകളും കൊടികളും വയ്ക്കുന്നത് കയ്യേറ്റത്തിന്റെ പരിധിയില്‍ വരില്ലേയെന്നും കോടതി ആരാഞ്ഞു. പൊതുസ്ഥലത്തെ പരസ്യബോര്‍ഡുകളുടെ കാര്യത്തില്‍ സമഗ്ര നിയമനിര്‍മാണം പരിഗണനയിലാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Update: 2020-02-25 14:39 GMT

കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്ക് എതിരെ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അനധികൃതമായി പൊതുസ്ഥലത്തു ബോര്‍ഡുകളും കൊടികളും വയ്ക്കുന്നത് കയ്യേറ്റത്തിന്റെ പരിധിയില്‍ വരില്ലേയെന്നും കോടതി ആരാഞ്ഞു.

പൊതുസ്ഥലത്തെ പരസ്യബോര്‍ഡുകളുടെ കാര്യത്തില്‍ സമഗ്ര നിയമനിര്‍മാണം പരിഗണനയിലാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരള പോലിസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ട്രാഫിക് പോലിസ് സ്റ്റേഷന് അകത്തും പുറത്തും ബോര്‍ഡുകള്‍ വച്ചതിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചു. ട്രാഫിക് വെസ്റ്റ് എസിപി ഇതു സംബന്ധിച്ച റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

Tags:    

Similar News