എറണാകുളം ബ്രോഡ് വേയില്‍ വീണ്ടും തീപിടുത്തം

തിങ്കളാഴ്ച രാത്രിയോടെ ബ്രോഡ് വേ പോസ്റ്റ് ഓഫീസ് ലിങ്ക് റോഡിലെ ദേശായ് ബില്‍ഡിങില്‍ സ്ഥിതി ചെയ്യുന്ന മൊത്ത വിതരണ പേപ്പര്‍ വിതരണ കടയിലാണ് തീപിടിച്ചത്. കട പൂട്ടിയ ജീവനക്കാര്‍ പോയതിന് ശേഷം അകത്ത് നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയും അഗ്‌നി ശമന സേനാംഗങ്ങളെത്തി പൂട്ട് പൊളിച്ച് അകത്ത് കയറുകയുമായിരുന്നു. സ്ഥാപനത്തിലെ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. ഇതില്‍ നിന്നുപടര്‍ന്ന തീ സമീപത്തുണ്ടായിരുന്ന മറ്റ് കംപ്യൂട്ടറുകളിലേക്കും മേശകളിലേക്കും പടരുകയായിരുന്നു

Update: 2019-07-16 02:10 GMT

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ വീണ്ടും തീപിടുത്തം. തിങ്കളാഴ്ച രാത്രിയോടെ ബ്രോഡ് വേ പോസ്റ്റ് ഓഫീസ് ലിങ്ക് റോഡിലെ ദേശായ് ബില്‍ഡിങില്‍ സ്ഥിതി ചെയ്യുന്ന മൊത്ത വിതരണ പേപ്പര്‍ വിതരണ കടയിലാണ് തീപിടിച്ചത്. കട പൂട്ടിയ ജീവനക്കാര്‍ പോയതിന് ശേഷം അകത്ത് നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയും അഗ്‌നി ശമന സേനാംഗങ്ങളെത്തി പൂട്ട് പൊളിച്ച് അകത്ത് കയറുകയുമായിരുന്നു. സ്ഥാപനത്തിലെ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. ഇതില്‍ നിന്നുപടര്‍ന്ന തീ സമീപത്തുണ്ടായിരുന്ന മറ്റ് കംപ്യൂട്ടറുകളിലേക്കും മേശകളിലേക്കും പടരുകയായിരുന്നു. പൂട്ട് പൊളിച്ച ശേഷം അകത്തേക്ക് കയറുന്ന ഭാഗത്തുണ്ടായിരുന്ന ഗ്ലാസും തകര്‍ത്താണ് അഗ്നി ശമന സേനയക്ക് അകത്ത് കയറാനായത്.

തുടര്‍ന്ന് ഇലക്ട്രിക് ബന്ധം വിഛേദിച്ച് തീയണക്കാന്‍ ആരംഭിക്കുകയായിരുന്നു. തീ പടര്‍ന്നിരുന്നെങ്കിലും സമയോചിതമായ ഇടപെടല്‍ മൂലം അധികം നാശനഷ്ടങ്ങളുണ്ടായില്ല. ക്ലബ്ബ് റോഡ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ഫയര്‍ യൂനിറ്റുകളെത്തിയാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്. സ്റ്റേഷന്‍ ഓഫീസര്‍ എസ് അഖില്‍ നേതൃത്വം നല്‍കി. മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും അപകട വിവരം അറിയിക്കുന്നതിനും തീയണക്കുന്നതിനും കൃത്യമായ ഇടപെടല്‍ നടത്തി. വിവിധ തരത്തിലുള്ള പേപ്പറുകള്‍ ഹോള്‍സെയിലായി വില്‍പന നടത്തുന്ന സ്ഥാപനമാണിത്. തീ ഇവയിലേക്കും പടര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച ബ്രോഡ് വെയില്‍ തന്നെ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലും തീപിടിത്തമുണ്ടായിരുന്നു. ഇടുങ്ങിയ മുറിയില്‍ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളാണ് അന്ന് കത്തി നശിച്ചത്. കഴിഞ്ഞ മെയ് 27ന് ബ്രോഡ് വെയിലെ ക്ലോത്ത് ബസാറിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്.  

Tags:    

Similar News