ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് വീ​ട് ക​ത്തിന​ശി​ച്ചു

Update: 2024-04-06 08:17 GMT

ചെന്ത്രാപ്പിന്നി: ചാമക്കാലയില്‍ ഗ്യാസ് അടുപ്പില്‍നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു. ചാമക്കാല രാജീവ് റോഡ് തെക്ക് കോവില്‍തെക്കേ വളപ്പില്‍ കുമാരന്റെ മകന്‍ ശിവദാസന്റെ ഓല മേഞ്ഞ വീടാണ് പൂര്‍ണമായും കത്തിനശിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ശിവദാസന്റെ ഭാര്യ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് അടുപ്പില്‍നിന്ന് തീപടരുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളുമായി പുറത്തേക്കോടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നാട്ടുകാര്‍ ചേര്‍ന്ന് മോട്ടോര്‍ അടിച്ച് വെള്ളം പമ്പ് ചെയ്ത് തീയണക്കുകയായിരുന്നു.വീട്ടുപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും സൈക്കിളുകളും കത്തി നശിച്ചു. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.

Tags:    

Similar News