നടന്‍ ഷെയിനെതിരെ നിര്‍മാതാക്കളുടെ വിലക്ക്: അമ്മയും ഫെഫ്കയും തമ്മില്‍ ആദ്യ ഘട്ട ചര്‍ച്ച നടന്നു;തന്നെ ബുദ്ധിമുട്ടിച്ചത് സംവിധായകനും കാമറാമാനുമെന്ന് ഷെയിന്‍

കൊച്ചിയിലായിരുന്നു ഇരുസംഘടനയുടെയും ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു,ബാബുരാജ്, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ തമ്മിലായിരുന്നു ചര്‍ച്ച.വെയില്‍ സിനിമയുടെ സംവിധായകന്‍ ശരതും ചര്‍ചയില്‍ പങ്കെടുത്തു.വെയില്‍ സിനിമ എത്ര ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഇരു സംഘടനകളും സംവിധായകന്‍ ശരതിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം ചര്‍ച്ചയില്‍ കൈമാറി

Update: 2019-12-09 10:53 GMT

കൊച്ചി: നടന്‍ ഷെയിന്‍ നിഗമിനെ മലയാള സിനിമയില്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന നിര്‍മാതാക്കളുടെ നിലപാടിനെ തുടര്‍ന്ന്് താരസംഘടനയായ അമ്മയുടെയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയും തമ്മില്‍ ചര്‍ച്ച നടത്തി.കൊച്ചിയിലായിരുന്നു ഇരുസംഘടനയുടെയും ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു,ബാബുരാജ്, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ തമ്മിലായിരുന്നു ചര്‍ച്ച.വെയില്‍ സിനിമയുടെ സംവിധായകന്‍ ശരതും ചര്‍ചയില്‍ പങ്കെടുത്തു.വെയില്‍ സിനിമ എത്ര ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഇരു സംഘടനകളും സംവിധായകന്‍ ശരതിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം ചര്‍ച്ചയില്‍ കൈമാറി.സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ശരത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇരു പക്ഷത്തുനിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നും ചര്‍ചയ്ക്കു ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലുമായും വിഷയം ചര്‍ച് ചെയ്ത ശേഷം അദ്ദേഹത്തിന്റെ കൂടി സൗകര്യമുള്ള ദിവസം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന്് അതിലേക്ക് ഇവരെ എല്ലാവരെയും വിളിച്ചു വരുത്തും. തുടര്‍ന്ന് ഇവരുമായും ചര്‍ച ചെയ്ത ധാരണയിലെത്തിയശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച നടത്തുമെന്നും ഇടവേള ബാബു പറഞ്ഞു. അതേ സമയം തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് വെയില്‍ സിനിമയുടെ സംവിധായകനും കാമറാമാനുമാണെന്ന് നടന്‍ ഷെയിന്‍ നിഗം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനൊക്കെ തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും ഷെയിന്‍ നിഗം പറഞ്ഞു.ഇത് എവിടെയും പറയാന്‍ താന്‍ തയാറാണെന്നും ഷെയിന്‍ പറഞ്ഞു.തനിക്കു വേണ്ടി തന്റെ സംഘടനയായ അമ്മ സപ്പോര്‍ട് ചെയ്യുമെന്നും ഷെയിന്‍ വ്യക്തമാക്കി.

Tags:    

Similar News