വ്യാജകറന്‍സി നിര്‍മാണം: പ്രതി പിടിയില്‍

കൊല്ലം ഇരവിപുരം,വടക്കേ വിള,മല്ലം തോട്ടത്തില്‍ എസ് അന്‍ഷാദ്(32) ആണ് തൃക്കാക്കര പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോന്‍,പനങ്ങാട് ഇന്‍സ്പക്ടര്‍ എസ്എച്ച്ഒ എ അനന്തലാല്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള പോലിസ് സംഘത്തിന്റെ പിടിയിലായത്.500 രൂപയുടെ കറന്‍സി നോട്ടുകള്‍ വ്യാജമായി നിര്‍മിച്ചാണ് പ്രതി അന്‍ഷാദ് പലചരക്ക് കടകളിലും മറ്റും നല്‍കി മാറിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു

Update: 2021-01-27 17:03 GMT

കൊച്ചി: വ്യാജകറന്‍സി നിര്‍മിച്ച് കടയില്‍ നല്‍കി മാറിയെടുക്കാന്‍ ശ്രമിച്ച പ്രതി പോലിസ് പിടിയില്‍.കൊല്ലം ഇരവിപുരം,വടക്കേ വിള,മല്ലം തോട്ടത്തില്‍ എസ് അന്‍ഷാദ്(32) ആണ് തൃക്കാക്കര പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോന്‍,പനങ്ങാട് ഇന്‍സ്പക്ടര്‍ എസ്എച്ച്ഒ എ അനന്തലാല്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള പോലിസ് സംഘത്തിന്റെ പിടിയിലായത്.500 രൂപയുടെ കറന്‍സി നോട്ടുകള്‍ വ്യാജമായി നിര്‍മിച്ചാണ് പ്രതി അന്‍ഷാദ് പലചരക്ക് കടകളിലും മറ്റു നല്‍കി മാറിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

ഈ മാസം 26 ന് രാത്രി ഒമ്പതരയോടെ പ്രതി അന്‍ഷാദ് നെട്ടൂരില്‍ പലചരക്ക് കച്ചവടം നടത്തുന്ന മുഹമ്മദാലിയുടെ കടയില്‍ ചെന്ന് പഞ്ചസാരയും പാലും മറ്റും വാങ്ങിയ ശേഷം 500 രുപ നല്‍കി.കടയടയ്ക്കുന്ന സമയമായിരുന്നതിനാല്‍ കടയുടമ നോട്ട് ശ്രദ്ധിക്കാതെ ബാലന്‍സ് തുക 400 രൂപ നല്‍കി.തുടര്‍ന്ന് പ്രതി നല്‍കിയ ഈ 500 രൂപ നോട്ട് പരിശോധിച്ചപ്പോഴാണ് നോട്ട് വ്യാജമാണെന്ന് മനസിലായത്.

ഇതോടെ കടയുടമ ബഹളം വെച്ചു ഇതു കേട്ട് പരിസരവാസികള്‍ എത്തിയതോടെ പ്രതി അന്‍ഷാദ് സ്‌കൂട്ടറില്‍ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ചു പോലിസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് പ്രതിയുടെ ദേഹപരിശോധന നടത്തിയപ്പോള്‍ ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 500 രൂപയുടെ നാലു വ്യാജനോട്ടുകള്‍ കൂടി കണ്ടെടുത്തു.പനങ്ങാട് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ റിജിന്‍ എം തോമസ്,എസ് ഐ വി എം അനസ്, സിപിഒമാരായ രത്‌നേഷ്,ശ്യാംജിത്ത്,വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പോലിസ് പറഞ്ഞു.

Tags: