മേല്‍പ്പാലത്തിനടിയില്‍ സ്‌ഫോടനശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ്; മുള്‍മുനയിലായി റെയില്‍വേയും പോലിസും

പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ ലോക്കോ പൈലറ്റാണ് പരപ്പനങ്ങാടി സ്‌റ്റേഷനിലേക്ക് സന്ദേശം നല്‍കിയത്.

Update: 2019-06-30 00:46 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയില്‍ സ്‌ഫോടനശബ്ദം കേട്ടതായുള്ള ലോക്കോ പൈലറ്റിന്റെ സന്ദേശം മുള്‍മുനയില്‍ നിര്‍ത്തിയത് നിരവധി പേരെ. പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ ലോക്കോ പൈലറ്റാണ് പരപ്പനങ്ങാടി സ്‌റ്റേഷനിലേക്ക് സന്ദേശം നല്‍കിയത്.

ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. തിരൂരില്‍നിന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗവും, ആര്‍പിഎഫും, പരപ്പനങ്ങാടി പോലിസും കുതിച്ചെത്തി. പരിസരവാസികളോട് അന്വേഷിച്ചെങ്കിലും ആരും ശബ്ദംകേട്ടതായി റിപോര്‍ട്ട് ചെയ്തില്ല. തുടര്‍ന്നുവന്ന വണ്ടികള്‍ മുന്‍കരുതലായി വേഗത വളരെ കുറച്ചാണ് മേല്‍പ്പാലത്തിനടിയിലൂടെ കടന്നുപോയത്. രാത്രി വൈകിയും റെയില്‍വേ ഉദ്യോഗസ്ഥാര്‍ പ്രദേശത്ത് പട്രോളിങ് നടത്തുകയാണ്. 

Tags: