ക്രിമിനല്‍ രാഷ്ട്രീയത്തെ കാംപസില്‍നിന്ന് പുറത്താക്കുക; റവല്യൂഷണറി യൂത്ത് സത്യഗ്രഹം ആരംഭിച്ചു
സമരം വസിം മാലിക് ഒട്ടുപാറ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ക്രിമിനല്‍ രാഷ്ട്രീയത്തെ കാംപസില്‍നിന്ന് പുറത്താക്കുക, കാംപസിന്റെ ജനാധിപത്യവും സര്‍ഗാത്മകതയും വീണ്ടെടുക്കുക, കുറ്റവാളികളെ സംരക്ഷിക്കുന്ന ഭരണ,രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട് തിരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സത്യഗ്രഹം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ചു. സമരം വസിം മാലിക് ഒട്ടുപാറ ഉദ്ഘാടനം ചെയ്തു.
റവല്യൂഷണറി യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹരിദാസന് അംബാള്‍ അധ്യക്ഷത വഹിച്ചു. കെ എം ഷാജഹാന്, ആര്‍എംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ പി പ്രകാശന്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ബാലകൃഷ്ണപിള്ള, എം മേഘിന എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സഫീര്‍, ജംഷീര്‍ നെല്ലിക്കോട്, ബിനീഷ് കോട്ടക്കല്‍ എ എസ് അജീഷ്, വി എ ഷാബിന് എന്നിവര്‍ നേതൃത്വം നല്കി.