ഓട്ടോയില്‍ കടത്തവെ ഏഴരക്കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
മലപ്പുറം സ്വദേശികളായ മുബാറക് (25), മുഹമ്മദ് നൗഫല്‍ (27), പി നൗഷാദ് (29) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്തീരാങ്കാവില്‍വച്ച് ഇവരെ അറസ്റ്റുചെയ്തത്.
കോഴിക്കോട്: ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ഏഴര കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം സ്വദേശികളായ മുബാറക് (25), മുഹമ്മദ് നൗഫല്‍ (27), പി നൗഷാദ് (29) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്തീരാങ്കാവില്‍വച്ച് ഇവരെ അറസ്റ്റുചെയ്തത്. ഒരുമാസംമുമ്പ് കഞ്ചാവ് കേസില്‍ കോഴിക്കോട്ട് പിടിയിലായ പ്രതിയില്‍നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു.
മലപ്പുറം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പ്രതികള്‍ കോഴിക്കോട്ടേയ്ക്ക് താവളം മാറ്റിയതായി വിവരം ലഭിച്ചിരുന്നു. ആഴ്ചകളായി നിരീക്ഷണത്തിലായിരുന്ന പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഓട്ടോയില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ സാഹസികമായി പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനകണ്ണികളാണ് പ്രതികള്‍. തമിഴ്‌നാട്ടില്‍നിന്നും ഇടനിലക്കാര്‍ മുഖേനയാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. കഞ്ചാവ് കടത്തിയ ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി സജിത് കുമാറും സംഘവും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്.
