മുത്തങ്ങയില്‍ മയക്ക് മരുന്ന് വേട്ട: 1300 ലഹരി ഗുളികകള്‍ പിടികൂടി

ചൊവ്വാഴ്ച്ച രാത്രി 10.30ഓടെ വാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും കോഴിക്കോടിന് വരുകയായിരുന്ന കെ എസ്ആര്‍ടിസി ബസ്സില്‍ നിന്നുമാണ് ലഹരി ഗുളികകളുമായി ബര്‍ജീഫ് റഹ്മാനെ എക്‌സൈസ് പിടികൂടിയത്.

Update: 2019-07-17 07:15 GMT

കല്‍പ്പറ്റ: മുത്തങ്ങയില്‍ 1300 മയക്ക് മരുന്ന് ഗുളികകളുമായി യുവാവിനെ എക്‌സൈസ് പിടികൂടി. വാഹന പരിശോധനക്കിടെയാണ് ട്രമഡോള്‍ ലഹരി ഗുളികകളുമായി യുവാവിനെ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീഫ് റഹ്മാന്‍(22) ആണ് പിടിയിലായത്.

ചൊവ്വാഴ്ച്ച രാത്രി 10.30ഓടെ വാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും കോഴിക്കോടിന് വരുകയായിരുന്ന കെ എസ്ആര്‍ടിസി ബസ്സില്‍ നിന്നുമാണ് ലഹരി ഗുളികകളുമായി ബര്‍ജീഫ് റഹ്മാനെ എക്‌സൈസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു ഗുളികകള്‍ സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്റലിജന്റ്‌സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എംകെ സുനില്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഗുളികകള്‍ വില്‍ക്കുന്നയാളാണ് പിടിയിലായ ബര്‍ജീഫ് റഹ്മാനെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Tags: