സഹോദരിയെ പ്രണയിച്ചതിന് സുവിശേഷ പ്രചാരകനെ കുത്തി; പ്രതികള്‍ അറസ്റ്റില്‍

അയ്യന്തോള്‍ അമര്‍ജ്യോതി പാര്‍ക്കിന് മുന്‍വശത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുത്തേറ്റ സുവിശേഷ പ്രചാരകനായ നിധിന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികളെ പോലിസ് അര്‍ധരാത്രി സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Update: 2019-09-20 15:41 GMT

തൃശൂര്‍: സഹോദരിയെ പ്രണയിച്ചതിന് സുവിശേഷ പ്രചാരകനെ അയ്യന്തോളിലേക്ക് വിളിച്ചു വരുത്തി കുത്തിപരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട സഹോദരനും, കൂട്ടാളിയും പിടിയില്‍. പാലക്കാട് സ്വദേശികളായ മുണ്ടൂര്‍ മൈലംപുള്ളി കടുവാക്കുഴി ജോയല്‍ (20), കൊട്ടന്തരപ്പിള്ളി നവക്കോട് വീട്ടില്‍ നിഖില്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

അയ്യന്തോള്‍ അമര്‍ജ്യോതി പാര്‍ക്കിന് മുന്‍വശത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുത്തേറ്റ സുവിശേഷ പ്രചാരകനായ നിധിന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികളെ പോലിസ് അര്‍ധരാത്രി സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 12മണിക്കൂറിനകമാണ് ഈസ്റ്റ് പോലിസ് പാലക്കാടെത്തി ബന്ധുവീടുകളില്‍ നിന്ന് ടവര്‍ലൊക്കേഷന്‍ വഴി പിടികൂടിയത്.

നിധിന്റെ പുറത്തും, ഇടതുഷോള്‍ഡറിലും, ഇടതുകണ്ണിനു താഴെയും കുത്തേറ്റിട്ടുണ്ട്. ജോയലിന്റെ സഹോദരിയുമായി നിധിന്റെ പ്രണയത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി വിളിച്ചു വരുത്തി കത്തിയെടുത്ത് കുത്തുകയായിരുന്നു. സിഐ സലീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ എസ്‌ഐ കെ ജെ ജേക്കബ്, എഎസ്‌ഐ വി എ രമേഷ്, പോലിസുകാരായ അഭീഷ് ആന്റണി, ടി സി അനില്‍കുമാര്‍, എം എ മനോജ്കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags: