യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ്: പ്രതി പോലിസ് പിടിയില്‍

പുതുപ്പാടി ചാലിയില്‍ പുത്തന്‍പുരയില്‍ ദിലീപ് (40) നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. പ്രിന്‍സ് പി ജോര്‍ജാണ് കൊല്ലപ്പെട്ടത്

Update: 2021-07-01 09:28 GMT

കൊച്ചി:യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പോലിസ് പിടിയില്‍. പുതുപ്പാടി ചാലിയില്‍ പുത്തന്‍പുരയില്‍ ദിലീപ് (40) നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. പ്രിന്‍സ് പി ജോര്‍ജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.സംഭവത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന വിവരമെന്ന് പോലിസ് പറഞ്ഞു.

രാത്രി വഴിയില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന പ്രിന്‍സുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേര്‍പ്പെടുകയും പ്രിന്‍സിനെ കുത്തി വീഴ്ത്തുകയുമായിരുന്നു. കുത്തേറ്റ് റോഡില്‍ വീണ പ്രിന്‍സിനെ ദിലീപും , ദീലിപിന്റെ സഹോദരനും കൂടിയാണ് കോതമംഗലത്തുളള ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ തമ്മില്‍ ഇതിനു മുമ്പും വാക്കേറ്റമുണ്ടായിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ബി അനില്‍, എസ്എ മാരായ പി ഡി അനൂപ് മോന്‍ ,ഷാജു കുര്യാക്കോസ്, എഎസ്‌ഐ മാരായ രഘുനാഥ്, സാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

Tags:    

Similar News