ഹെല്‍മറ്റ് കൊണ്ട് ആക്രമണം; പ്രതികള്‍ പോലിസ് പിടിയില്‍

പള്ളുരുത്തി സ്വദേശികളായ റിനോഷ്,ആരിയോണ്‍, ശ്രീഹരി എന്നിവരെ ആക്രമിച്ച കേസിലെ പ്രതികളായ കടവന്ത്ര സ്വദേശി ബോണി(22),തങ്കച്ചന്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്

Update: 2021-11-11 06:23 GMT

കൊച്ചി: യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച കേസിലെ പ്രതികള്‍ പോലിസ് പിടിയില്‍.പള്ളുരുത്തി സ്വദേശികളായ റിനോഷ്,ആരിയോണ്‍, ശ്രീഹരി എന്നിവരെ ആക്രമിച്ച കേസിലെ പ്രതികളായ കടവന്ത്ര സ്വദേശി ബോണി(22),തങ്കച്ചന്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്.

വൈറ്റ് കളര്‍ യമഹ ബൈക്കിന്റെ ഭംഗി കണ്ട് ആരിയോണ്‍ നോക്കിയെന്ന കാരണത്താലാണ് ഇവരെ പ്രതികള്‍ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.പനമ്പള്ളി നഗറിലെ കഫേയുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം.ആക്രമണത്തില്‍ റിനോഷിന്റെ പല്ലു പൊട്ടുകയും ആരിയോണിന്റെ മുഖത്തെ അസ്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയില്‍.ഖത്തറിലേക്ക് പോകുന്നതിനായി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് പോലിസ് ബോണിയെ അറസ്റ്റു ചെയ്തത്.ജിബിനെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Tags:    

Similar News