നിരവധി വാഹന മോഷണക്കേസിലെ പ്രതി കര്‍ണ്ണാടകയില്‍ നിന്നും പോലിസ് പിടിയില്‍

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നിജാഫ്(25)നെയാണ് കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്നുംമരട് പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-03-28 12:52 GMT

കൊച്ചി: നിരവധി വാഹന മോഷണക്കേസിലെ പ്രതി കര്‍ണ്ണാടകയില്‍ നിന്നും പോലിസ് പിടിയില്‍.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നിജാഫ്(25)നെയാണ് മരട് പോലിസ് അറസ്റ്റ് ചെയ്തത്.വൈറ്റിലയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങി നടന്നതിന് ശേഷം ഈ വാഹനം ചേര്‍ത്തലയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളഞ്ഞു.

തുടര്‍ന്ന് പോലിസ് ഇയാള്‍ക്കായി നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു.തുടര്‍ന്ന് കല്‍ബുര്‍ഗിയിലെത്തിയാണ് പോലിസ് ഇയാളെ പിടികൂടിയത്.

കൊച്ചി സിറ്റി പോലിസ് ഡെപ്യട്ടി പോലിസ് കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ മരട് പോലിസ് ഇന്‍സ്‌പെക്ടര്‍ ജോസി,എഎസ്‌ഐ അനില്‍കുമാര്‍,സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അരുണ്‍രാജ്,സിവില്‍ പോലിസ് ഓഫിസര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags: