തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം: കെ ബാബു എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ നോട്ടിസ്

ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്

Update: 2021-09-06 14:01 GMT

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എംഎല്‍എയ്ക്ക് ഹൈക്കോടതി നോട്ടിസ്. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.

ഹരജി ഒക്ടോബര്‍ നാലിനു വീണ്ടും പരിഗണിക്കും. ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ചു തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയെന്നാണ് ഹരജിയിലെ ആരോപണം. മതപരമായ അടയാളങ്ങള്‍ ഉപയോഗിച്ചു തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നു ഹരജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. ചുവരെഴുത്തിലും വിതരണം ചെയ്ത നോട്ടിസുകളിലും അയ്യപ്പന്റെ പേര് കെ ബാബു ഉപയോഗിച്ചുവെന്നും ഹരജിയില്‍ ആരോപിച്ചു.

Tags:    

Similar News