രണ്ടരവയസുകാരിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവം :അമ്മയുടെ വാദം വിശ്വസനീയമല്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

കുട്ടി സ്വയം പരിക്കേല്‍പ്പിച്ചതാണെന്നാണ് അമ്മയുടെ വാദം.ഇത്രയും ഗുരതരമായി പരിക്കേറ്റിട്ടും എന്തുകൊണ്ട് ചികില്‍സ നല്‍കാന്‍ വൈകിയതെന്നും സിറ്റി പോലിസ് കമ്മീഷണര്‍ ചോദിച്ചു

Update: 2022-02-22 06:59 GMT

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ രണ്ടരവയസുകാരിക്ക് ക്രൂരമായി മര്‍ദ്ദന മേറ്റ സംഭവത്തില്‍ അമ്മയുടെ വാദം വിശ്വസനീയമല്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ നോക്കുമ്പോള്‍ പെട്ടന്നുണ്ടായ പരിക്കുകള്‍ അല്ലെന്നാണ് വ്യക്തമാകുന്നതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ക്ക് പഴക്കമുള്ളതായി സൂചനയുണ്ട്.ഭേദമായ പരിക്കുകള്‍ ഉണ്ട്.കുട്ടി സ്വയം പരിക്കേല്‍പ്പിച്ചതാണെന്നാണ് അമ്മയുടെ വാദം.ഇത്രയും ഗുരതരമായി പരിക്കേറ്റിട്ടും എന്തുകൊണ്ട് ചികില്‍സ നല്‍കാന്‍ വൈകിയതെന്നും സിറ്റി പോലിസ് കമ്മീഷണര്‍ ചോദിച്ചു.ഇത് കുറ്റകരമാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.കുട്ടിയ്ക്ക് എങ്ങനെ പരിക്കേറ്റുവെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.

Tags: