എടിഎം കവര്‍ച്ച ഉള്‍പ്പെടെ നിരവധി മോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍

നെല്ലിക്കുഴിയിലെ എസ്ബിഐ യുടെ എടിഎം കവര്‍ച്ച ചെയ്യുകയും പരിസരപ്രദേശങ്ങളില്‍ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹസിന്‍ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) എന്നിവരെയും നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തി വന്നിരുന്ന രായമംഗലം പുല്ലുവഴി തോംമ്പ്രയില്‍ വീട്ടില്‍ അനില്‍ മത്തായി (40) എന്നയാളെയുമാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്

Update: 2021-07-26 12:38 GMT

കൊച്ചി: എടിഎം കവര്‍ച്ച ഉള്‍പ്പെടെ നിരവധി മോഷണ കേസിലെ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിലെ എസ്ബിഐ യുടെ എടിഎം കവര്‍ച്ച ചെയ്യുകയും പരിസരപ്രദേശങ്ങളില്‍ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹസിന്‍ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) എന്നിവരെയും നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തി വന്നിരുന്ന രായമംഗലം പുല്ലുവഴി തോംമ്പ്രയില്‍ വീട്ടില്‍ അനില്‍ മത്തായി (40) എന്നയാളെയുമാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.

ഷഹജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിക്കുഴി ഭാഗത്ത് മോഷണ പരമ്പര നടത്തിയത്. ഇവടെ നടന്ന മോഷണ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കോതമംഗലം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ വി എസ്് വിപിന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ മാഹിന്‍, സലിം, ഇ പി ജോയ്, ലിബു തോമസ്്, എഎസ്‌ഐ ബിനു വര്‍ഗീസ്, എസ്‌സിപിഒ മാരായ ശ്രീജിത്ത്, ജിതേഷ്, സുനില്‍ മാത്യു,സിപിഒ മാരായ അനൂപ്, എം കെ ഷിയാസ് എന്നിവരാന് മറ്റ് അന്വേഷണ സംഘാംഗങ്ങള്‍. മോഷണ കേസുകളില്‍ അന്വേഷണം വ്യപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News