കോളജ് വിദ്യാര്‍ഥിനിയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ യുവതി പോലിസ് പിടിയില്‍

ആലങ്ങാട് സ്വദേശിനി ഷഹബാനത്ത് (24) നെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരിയുടെ കൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് വഴി ചോദിക്കുകയും സംസാരിക്കുനതിനിടയില്‍ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

Update: 2021-12-16 05:18 GMT

കൊച്ചി: കോളജ് വിദ്യാര്‍ഥിനിയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ യുവതി പോലിസ് പിടിയില്‍. ആലങ്ങാട് സ്വദേശിനി ഷഹബാനത്ത് (24) നെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടുവള്ളി പൊക്കത്ത് അമ്പലത്തിന് സമീപം വച്ചാണ് സംഭവം.

കൂട്ടുകാരിയുടെ കൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് വഴി ചോദിക്കുകയും സംസാരിക്കുനതിനിടയില്‍ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

ജാക്കറ്റും ഹെല്‍മറ്റും ധരിച്ചാണ് ഇവര്‍ മോഷ്ടിക്കാനെത്തിയത് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ വെളിയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ പ്രശാന്ത് പി നായര്‍, എഎസ്‌ഐ വി എ അഭിലാഷ്, എസ്‌സിപിഒമാരയ ബിന്ദുരാജ്, ജി എസ് ചിത്ര, പി ജ.സ്വപ്‌ന എന്നിവരാണ് ഉണ്ടായിരുന്നത്‌

Tags: