എറണാകുളത്ത് വാഹനങ്ങളുടെ കൂട്ടിയിടി;13 വാഹനങ്ങള്‍ അപകടത്തില്‍പെട്ടു

നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയുമടക്കമുള്ള വാഹനങ്ങളിലിടിച്ചതിനെ തുടര്‍ന്നാണ് കൂട്ടിയിടി സംഭവിച്ചത്.ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് വിവരം

Update: 2021-11-15 07:56 GMT

കൊച്ചി: എറണാകുളത്ത് വാഹനങ്ങളുടെ കൂട്ടിയിടി.13 വാഹനങ്ങള്‍ അപകടത്തില്‍പെട്ടു.എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിനു സമീപമാണ് അപകടം.കാക്കനാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട കാറും ഓട്ടോറിക്ഷയുമടക്കമുള്ള വാഹനങ്ങളിലിടിച്ചതിനെ തുടര്‍ന്നാണ് കൂട്ടയിടി സംഭവിച്ചത്.

ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് വിവരം. അപകടത്തില്‍പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലിസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Tags: