രണ്ടു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍

ഒഡീഷ സ്വദേശികളായ ലളിത്(24).കമല്‍ അധികാരി(25) എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജുവിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും കളമശേരി പോലിസ് അറസ്റ്റു ചെയ്തത്

Update: 2022-03-23 14:07 GMT

കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി രണ്ടു ഒഡീഷ സ്വദേശികള്‍ പിടിയില്‍.ഒഡീഷ സ്വദേശികളായ ലളിത്(24).കമല്‍ അധികാരി(25) എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജുവിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും കളമശേരി പോലിസ് അറസ്റ്റു ചെയ്തത്.കളമശേരി എസ് ഐ കിരണ്‍,സിവില്‍ പോലിസ് ഓഫിസര്‍മാരായ റിനു മുരളി,പി എം ശ്രീജിത്ത്,പി ജി രതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Tags:    

Similar News