കഞ്ചാവും ലഹരി ഗുളികകളുമായി മൂന്നു യുവാക്കള്‍ പിടിയില്‍

.ചേര്‍ത്തല സ്വദേശി ഹരികൃഷ്ണന്‍(21),ഫോര്‍ട്ട് കൊച്ചി സ്വദേശി അല്‍ അമീന്‍(23),ചേര്‍ത്തല സ്വദേശി രജിത്കുമാര്‍(35) എന്നിവരെയാണ് പോലിസ് പിടികൂടിയത്

Update: 2022-02-07 13:29 GMT

കൊച്ചി: കളമശേരിയില്‍ കഞ്ചാവും ലഹരി ഗുളികകളുമായി മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍.ചേര്‍ത്തല സ്വദേശി ഹരികൃഷ്ണന്‍(21),ഫോര്‍ട്ട് കൊച്ചി സ്വദേശി അല്‍ അമീന്‍(23) എന്നിവരെയാണ് പട്രോളിംഗിനിടയില്‍ പോലിസ് 109 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചേര്‍ത്തല സ്വദേശി രജിത്കുമാര്‍(35)നെയാണ് ലഹരി ഗുളികകളുമായി പോലിസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 19 നൈട്രോസെപാം ഗുളികകള്‍ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

Tags:    

Similar News