മയക്ക് മരുന്നുമായി യുവതിയടക്കം അഞ്ചംഗ സംഘം പിടിയില്‍

മലപ്പുറം പുറങ്ങ് സ്വദേശി മുസമ്മില്‍(22),കൊല്ലം അയലറ യേരൂര്‍ സ്വദേശി സനുരാജ്(24)കോതമംഗലം വടാട്ടുപാറ അനന്തു(23),വയനാട് വൈത്തേരി സ്വദേശി അഭിഷേക്(22),ഇടപ്പള്ളി പോണേക്കര സ്വദേശിനി വൈഷ്ണവി എന്നിവരെയാണ് കളമശേരി മൂലേപ്പാടത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലിസും ചേര്‍ന്ന് പിടികൂടിയത്

Update: 2022-02-23 16:16 GMT

കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചംഗ സംഘം പോലിസ് പിടിയില്‍.മലപ്പുറം പുറങ്ങ് സ്വദേശി മുസമ്മില്‍(22),കൊല്ലം അയലറ യേരൂര്‍ സ്വദേശി സനുരാജ്(24)കോതമംഗലം വടാട്ടുപാറ അനന്തു(23),വയനാട് വൈത്തേരി സ്വദേശി അഭിഷേക്(22),ഇടപ്പള്ളി പോണേക്കര സ്വദേശിനി വൈഷ്ണവി എന്നിവരെയാണ് കളമശേരി മൂലേപ്പാടത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലിസും ചേര്‍ന്ന് പിടികൂടിയത്.ഇവരില്‍ നിന്നും 20 ഗ്രാമിനടത്ത് വരുന്ന എംഡിഎംഎ പിടിച്ചെടുത്തതായി പോലിസ് വ്യക്തമാക്കി.

കളമശേരി കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും മയക്ക് മരുന്ന് വില്‍പ്പനയും ഉപയോഗവും വര്‍ധിച്ച് വരുന്നത് സംബന്ധിച്ച് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബംഗളുരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ കൊണ്ടുവന്ന് കളമശേരിയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗ്രാമിന് 3500 രൂപ നിരക്കില്‍ വില്‍പ്പന നടത്തി വരുന്ന മുസമ്മിലിനെയും സനുരാജിനെയും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ലഭിക്കുകയും തുടര്‍ന്ന് ഡാന്‍സാഫ് സംഘം ഇവരെ നിരീക്ഷിച്ചു വരികയുമായിരുന്നു.

ബംഗളുരുവില്‍ നിന്നും എംഡിഎംഎയുമായി എത്തിയ സനുരാജ് കളമശേരി മൂലേപ്പാടത്ത് കോളജ് വിദ്യാര്‍ഥികളെന്ന വ്യാജേന താമസിച്ച് വന്നിരുന്ന റെസിഡന്റസ് ഏരിയയില്‍ എത്തുകയും സനുരാജും മുസമ്മിലും അവിടെ വെച്ച് മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തുകയും തുടര്‍ന്ന് അഭിഷേക്,അനന്തു,വൈഷ്ണവി എന്നിവര്‍ ചേര്‍ന്ന് മയക്കു മരുന്ന് ഉപയോഗിച്ച സമയത്ത് ഇവരെ നിരീക്ഷിച്ചിരുന്ന ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ രാമു ബാലചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള സംഘവും കളമശേരി സബ് ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള കളമശേരി പോലിസും സ്ഥലത്തെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

Tags:    

Similar News